നോർത്ത് സെൻട്രൽ റെയിൽവേയിൽ അപ്രെൻ്റിസ് തസ്തികയിലേക്ക് അവസരം. 1169 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആഗസ്റ്റ് 1 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം.
യോഗ്യത
അംഗീകരിച്ച ബോർഡിൽ നിന്നും പത്താംക്ലാസ്സ് അല്ലെങ്കിൽ മട്രികുലേഷൻ 50% മാർക്കോടെ പാസ്സായിരിക്കണം. കൂടാതെ പ്രസ്തുത ട്രേഡിൽ ITI പാസ്സായിരിക്കണം.
പ്രായപരിധി
15 മുതൽ 24 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. (2022 ആഗസ്റ്റ് 1 നെ അടിസ്ഥാനം ആക്കി)
അപേക്ഷ ഫീസ്
100/- രൂപയാണ് അപേക്ഷ ഫീസ്. ഇൻ്റർനെറ്റ് ബാങ്കിംഗ്/ ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് സംവിധാനം ഉപയോഗിച്ച് ഫീസ് അടക്കവുന്നതാണ്.
എസ് സി എസ് ടി/ പിഡബ്ല്യൂ/ വനിതാ വിഭാഗത്തിൽ ഉള്ളവർക്ക് അപേക്ഷ ഫീസ് ഇല്ല.
അപേക്ഷകൾ ഈ ലിങ്കിലൂടെ സമർപ്പിക്കാം : Click Here