NIT Non Faculty Recruitment : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് അനധ്യാപക തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് നടത്തുന്നു.
റഗുലർ/ ഡെപ്യൂട്ടേഷൻ/ ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ വിവിധ സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലേക്ക് പ്രസക്തമായ അക്കാദമിക് യോഗ്യതകളും അഡ്മിനിസ്ട്രേറ്റീവ് പരിചയവുമുള്ള ഇന്ത്യൻ പൗരനിൽ നിന്ന് ഓൺലൈൻ മോഡിൽ അപേക്ഷകൾ ക്ഷണിക്കുന്നു.
തസ്തികയുടെ പേരും വിദ്യാഭ്യാസ യോഗ്യതയും
ഡെപ്യൂട്ടി രജിസ്ട്രാർ
ഒരു അംഗീകൃത സർവ്വകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുറഞ്ഞത് 55% മാർക്ക് അല്ലെങ്കിൽ CGPA / UGC പോയിന്റ് സ്കെയിലിൽ തത്തുല്യ ഗ്രാഡോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്ദര ബിരുദം.
അപേക്ഷ അയക്കേണ്ട അവസാന ഡേറ്റ് : 14/08/2022
അസിസ്റ്റന്റ് രജിസ്ട്രാർ
കുറഞ്ഞത് 55% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഒരു അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മികച്ച അക്കാദമിക് റെക്കോർഡോടുകൂടിയ CGPA / UGC പോയിന്റ് സ്കെയിലിൽ തത്തുല്യ ഗ്രേഡ്.
അപേക്ഷ അയക്കേണ്ട അവസാന ഡേറ്റ് : 18/08/2022
മെഡിക്കൽ ഓഫീസർ
എംബിബിഎസ് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത ആവശ്യമാണ്.
അപേക്ഷ അയക്കേണ്ട അവസാന ഡേറ്റ്: 25/08/2022
സൂപ്രണ്ടിംഗ് എഞ്ചിനീയർ
അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മികച്ച അക്കാദമിക് റെക്കോർഡുള്ള ബി.ഇ./ബി. ടെക്. സിവിൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്രാസ് അല്ലെങ്കിൽ സിജിപിഎ/ യുജിസി 7-പോയിന്റ് സ്കെയിൽ തത്തുല്യ ഗ്രേഡ്.
അപേക്ഷ അയക്കേണ്ട അവസാന ഡേറ്റ് : 15/08/2022
ജൂനിയർ എഞ്ചിനീയർ
അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫസ്റ്റ് ക്ലാസ് ബി.ഇ. / ബി. ടെക്. സിവിൽ/ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്.
അപേക്ഷ അയക്കേണ്ട അവസാന ഡേറ്റ് : 19/08/2022
ലൈബ്രറി & ഇൻഫർമേഷൻ അസ്സിസ്റ്റന്റ്
അംഗീകൃത യൂണിവേഴ്സിറ്റി / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സയൻസ്/ആർട്സ്/കൊമേഴ്സ് എന്നിവയിൽ ഫസ്റ്റ് ക്ലാസ് ബാച്ചിലേഴ്സ് ബിരുദം. കൂടാതെ ലൈബ്രറി / ഇൻഫർമേഷൻ സയൻസിൽ ബിരുദം ആവശ്യമാണ്.
അപേക്ഷ അയക്കേണ്ട അവസാന ഡേറ്റ് : 01/09/2022
ഫാർമസിസ്റ്
അംഗീകൃത ബോർഡിൽ/ യൂണിവേഴ്സിറ്റിയിൽ നിന്നും സയൻസ് (പിസിബി/പിസിഎം) വിഷയങ്ങളിൽ 10+2 ആവശ്യമാണ്.
ഫാർമസിയിൽ ബിരുദം (ബി. ഫാം .) ആവശ്യമാണ്.
അപേക്ഷ അയക്കേണ്ട അവസാന ഡേറ്റ് : 22/08/2022
പൊതു നിർദ്ദേശങ്ങൾ
ഏതെങ്കിലും പോസ്റ്റിന് ഓൺലൈനായി അപേക്ഷിക്കുന്നതിന് മുമ്പ് താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വ്യക്തിഗതമായി വെബ്സൈറ്റ് പതിവായി സന്ദർശിക്കാൻ അഭ്യർത്ഥിക്കുന്നു.
അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കുന്നതിനായി, ഉദ്യോഗാർത്ഥികൾ നേരത്തെ തന്നെ അപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു.
അവസാന ദിവസങ്ങളിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ സംഭവിക്കുന്ന നെറ്റ്വർക്ക് പ്രശ്നങ്ങൾക്കോ ഇതിന്റെ മറ്റേതെങ്കിലും പ്രശ്നങ്ങൾക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഉത്തരവാദികളായിരിക്കില്ല.
പരസ്യപ്പെടുത്തിയ പോസ്റ്റുകളുടെ നമ്പർ റദ്ദാക്കാനും (അതായത് ഒഴിവുകളുടെ എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക) അല്ലെങ്കിൽ മാറ്റം വരുത്താനുമുള്ള അവകാശം ഇൻസ്റ്റിറ്റ്യൂട്ടിൽ നിക്ഷിപ്തമാണ്.
ഉദ്യോഗാർത്ഥികൾ അവർക്കായി സംവരണം ചെയ്ത ഒഴിവുകളുടെ കാര്യത്തിൽ മാത്രം SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷം വരെയും OBC-NCL ന് 3 വർഷം വരെയും പ്രായപരിധിയിൽ ഇളവ് നൽകുന്നതാണ്.
പിഡബ്ല്യുഡി/മുൻ സൈനികർക്കുള്ള ഇന്ത്യൻ ഗവൺമെന്റ് നിയമങ്ങൾ അനുസരിച്ച് പ്രായത്തിൽ ഇളവ് നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : Click Here
ഇതുകൂടി വായിക്കുക:
- ഇന്റർവ്യൂവിന് പോകുമ്പോൾ പുരുഷന്മാരുടെ വസ്ത്രധാരണം
- സ്ത്രീകൾ ഇന്റർവ്യൂവിന് പോകുമ്പോൾ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- സൗജന്യമായി ഓൺലൈനിൽ റെസ്യും തയ്യാറാക്കാം
Highlights : NIT Non Faculty Recruitment