പ്രവർത്തി പരിചയമുള്ള Sr. PMO അനലിസ്റ്റ് ജോലിക്ക് നിസാൻ ട്രിവാൻഡ്രം ലോക്കേഷനിൽ അവസരം
ജോലിയും ഉത്തരവാദിത്തവും
അപേക്ഷകൻ പ്രോജക്ട് പ്ലാനിംഗ് ഇമ്പ്ലിമെൻ്റേഷൻ എന്നിവ ചെയ്യാനും റിസോഴ്സ് മാനേജ്മെൻ്റ് സ്ട്രാറ്റെജികൾ നിർമിക്കാനും അതിൻ്റെ ലീഗൽ റിക്വയർമെൻ്റ് തുടങ്ങിയവ ചെയ്യാൻ കഴിവുണ്ടായിരിക്കണം.
പ്രോജക്ട് പരാമീറ്ററുകൾ ക്ലയൻ്റിൻ്റെ ആവിശ്യങ്ങളും പ്രതീക്ഷകളും മീറ്റ് ചെയ്തിരിക്കണം.
പ്രോജക്ട് കൃത്യമായ ഇടവേളകളിൽ മോണിറ്റർ ചെയ്തിരിക്കണം. ഇതിലൂടെ പ്രോജക്ട് ഡാറ്റകൾ അനലൈസ് ചെയ്യുകയും കുറവുകൾ മനസ്സിലാക്കി തിരുത്തുകയും വേണം.
മാനേജ്മെൻ്റ് റിവ്യൂവിനായി പ്രോജക്ട് സ്റ്റാറ്റസ് റിപ്പോർട്ട് കൃത്യമായി തയാറാക്കിയിരിക്കണം. ഇത് മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും വേണം.
പ്രോജക്ടിൻ്റെ തുടക്കം മുതൽ തയാറാക്കിയ റിപ്പോർട്ടുകൾ ഫൈനൽ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം
റിസേർച്ച്, അനാലിസിസ്, ഡെവലപ്മൻ്റ്, ടെസ്റ്റിംഗ്, ഡോക്യുമെൻ്റേഷൻ തുടങ്ങി ഏല്പിച്ചിരിക്കുന്ന എല്ലാ ജോലികളും കൃത്യമായി ചെയ്യുകയും ഉൾപ്പെട്ടിരിക്കുന്ന എല്ലാ ടീമുകളും കൃത്യമായി മാനേജ് ചെയ്തിരിക്കണം.
പ്രോജക്ട് ഡെവലെപ്മെൻ്റ്, ആക്ടിവിറ്റി എസ്റ്റിമേഷൻ, കോസ്റിംഗ്, ഫിനാൻഷ്യൽ റിസ്ക് ഇംപാക്ട് തുടങ്ങിയവയിൽ ടീം അംഗങ്ങളെ കോർഡിനേറ്റ് ചെയ്യുകയും അവരെ അസിസ്റ്റ് ചെയ്യുകയും വേണം.
ചെയ്യുന്ന പ്രോജക്ടിൻ്റെ ലക്ഷ്യവും സാധ്യതകളും മനസ്സിലാക്കുകയും അതിനുവേണ്ട ഡോക്യുമെൻ്റുകൾ കൃത്യമായി തയാറാക്കുകയും പരിപാലിക്കുകയും വേണം.
കൃത്യമായി പ്രോജക്ട് മീറ്റിംഗുകൾ നടത്തുകയും ഓരോരുത്തരുടെയും റോളുകളും പ്രോജക്ടിൻ്റെ ലക്ഷ്യവും ടീം അംഗങ്ങളെ കൃത്യമായി ഓർമ്മിപ്പിക്കുകയും വേണം.
യോഗ്യത
വാട്ടർഫാൾ പ്രോജക്ടുകൾ മാനേജ് ചെയ്യാനുള്ള വൈദഗ്ദ്ധ്യം.
സംസാരിക്കാനും എഴുതാനുമുള്ള കഴിവ്. കൂടാതെ നല്ല രീതിയിലുള്ള പ്രെസെൻ്റേഷൻ സ്കില് ഉണ്ടായിരിക്കണം.
റിസോഴ്സസ്, യൂട്ടിലൈസേഷൻ, ബഡ്ജറ്റ് മാനേജ്മെൻ്റ്, സ്റ്റാറ്റസ് റിപ്പോർട്ട് നിർമാണം എന്നിവ ചെയ്യാനുള്ള പരിചയം.
പല തരത്തിലുള്ള സ്റ്റേക്ക്ഹോൾഡേഴ്സ്, ടീം, വെണ്ടർ എന്നിവരെ ഒരുപോലെ മാനേജ് ചെയ്യാനും അവരുമായി കമ്യൂണിക്കേട്ട് ചെയ്യാനും സാധിക്കണം.
PMP/PSM/CSM/Prince2 തുടങ്ങിയവയിൽ സർട്ടിഫിക്കേഷൻ അല്ലെങ്കിൽ ഏതെങ്കിലും മാനേജ്മെൻ്റ് സർട്ടിഫിക്കേഷൻ
B.E / B-Tech/ MCA / MBA