നാഷണൽ ഇന്നോവേഷൻ ഓൺ ക്ലൈമറ്റ് റെസിലിയൻ്റ് അഗ്രികൾച്ചർ ( National Innovations on Climate Resilient Agriculture (NICRA) ) പ്രോജക്ടിൻ്റെ ഫേസ് 2 ൻ്റെ ഭാഗമായി 1 RA, 2 SRF, 2 YP-II, 2 YP-I , ഓഫീസ് അറ്റെണ്ടെൻ്റ് തുടങ്ങിയ പോസ്റ്റിലേക്കുള്ള ഒഴിവിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായുള്ള അഭിമുഖം കൊച്ചി സെൻട്രൽ മറൈൻ ഫിഷറീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് 12/07/2022, 13/07/2022 (10.00am) എന്ന തിയതിയിൽ നടത്തപ്പെടുന്നു. താത്കാലിക നിയമനത്തിലേക്കുള്ള അഭിമുഖം ആണ് നടക്കുന്നത്.
യോഗ്യതകൾ
റിസേർച്ച് അസോസിയേറ്റ്
- ഫിഷറി സയൻസിൽ Ph.D / മറൈൻ സയൻസ് / ഫിസിക്കൽ ഓഷ്യനോഗ്രഫി അല്ലെങ്കിൽ ബന്ധപ്പെട്ട തത്തുല്യമായ മേഖലയിലുള്ള പരിചയം
- ക്ലൈമറ്റ് മോഡല്ലിങ്ങിലും ക്ലൈമറ്റ് ചേഞ്ചുമായി ബന്ധപ്പെട്ട റിസേർച്ച് മേഖലയിലും ഉള്ള പരിചയം
- ഫിഷറി ഓഷ്യനോഗ്രഫി ഒപ്പം എക്കോസിസ്റം പ്രൊസസ്സ് പഠനത്തിനുള്ള പരിചയം.
- മുകളിൽ പറഞ്ഞിരിക്കുന്ന മേഖലയിൽ ഉള്ള പരിചയം സൂചിപ്പിക്കുന്ന സർട്ടിഫിക്കറ്റും പിയർ റിവ്യൂ ജേണലുകൾ പ്രസിദ്ധീകരിച്ചതിൻ്റേ തെളിവുകൾ.
- നൂതനമായ ആശയങ്ങളുള്ളവർക്കും മോട്ടിവേറ്റെഡ് ആയിട്ടുള്ളവർക്കും മുൻഗണന.
സീനിയർ റിസേർച്ച് ഫെല്ലോ
- ഫിഷറി സയൻസിൽ ബിരുദാനന്തര ബിരുദം / മറൈൻ ബയോളജി / ഓഷ്യനോഗ്രഫി അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ 4/5 വർഷത്തിലായുള്ള ബാച്ചിലേഴ്സ് ഡിഗ്രിയും മാസ്റ്റേഴ്സും അല്ലെങ്കിൽ 3 വർഷത്തെ ബിരുദവും 2 വർഷത്തെ ബിരുദാനന്തര ബിരുദവും ഒപ്പം NET ക്വാളിഫിക്കേഷനും അല്ലെങ്കിൽ പുതുക്കിയ ICAR നിർദേശങ്ങളിൽ പറയുന്ന തത്തുല്യമായ യോഗ്യത. Ph.D ഉള്ളവർക്ക് NET ബാധകം അല്ല.
യങ് പ്രൊഫെഷണൽ ( Young Professional )
- ബിരുദം / ഫിഷറി സയൻസിൽ ഡിപ്ലോമ / മറൈൻ സയൻസ് / മറൈൻ ബയോളജി / സുവോളജി / ബോട്ടണി
- തുടങ്ങിയവയിൽ നിശ്ചിത മുൻപരിചയം.
- എക്കോളജിക്കൽ പ്രിൻസിപ്പളിൽ കൃത്യമായ അറിവ് എൻവയോൺമെൻ്റൽ അനാലിസിസ് / ജി ഐ എസ് / ജിയോ-ഇൻഫോർമാട്ടിക്സ് / മാരികൾച്ചർ ( Seaweed )
ഓഫീസ് അസിസ്റ്റൻ്റ്
- ബിരുദം / ഡിപ്ലോമ ഒപ്പം നിശ്ചിത മുൻപരിചയം
- അടിസ്ഥാന കമ്പ്യൂട്ടർ വിദ്യാഭ്യാസം, MS office ഉപയോഗിക്കാനുള്ള അറിവ്.
- ഗവൺമെൻ്റ് അല്ലെങ്കിൽ പ്രൈവറ്റ് മേഖലയിലുള്ള മുൻപരിചയം.
- കൊമേഷ്യൽ പ്രാക്ടീസിൽ ഡിപ്ലോമ.
എങ്ങനെ അപേക്ഷിക്കാം ?
യോഗ്യരായ ഉദ്യോഗാർഥികൾ കൃത്യമായ തയാറാക്കിയ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പിയും [email protected] എന്ന ഇ – മെയിൽ ഐഡിയിലേക്ക് 03/07/2022 ന് മുൻപ് അയക്കുക. അപേക്ഷകരിൽ നിന്നും അഭിമുഖത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഇ – മെയിൽ മുഖേന നിശ്ചയിക്കപെട്ടിരിക്കുന്ന ദിവസത്തിന് മുൻപ് അറിയിപ്പ് ലഭിക്കുന്നതാണ്.