നാഷണൽ ഹെൽത്ത് മിഷൻ (NHM) കേരള മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (സ്റ്റാഫ് നേഴ്സ്) തസ്തികയിലേക്ക് അർഹരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു (National Health Mission Staff Nurse Vacancy).
1749 വേക്കൻസികൾ ആണ് ആകെയുള്ളത്. 2022 ഒക്ടോബർ 28 വരെ അപേക്ഷകൾ സമർപ്പിക്കുവാൻ സമയമുണ്ട്. കൊല്ലം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഒഴിവുകളുണ്ട്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 2022 ഒക്ടോബർ 1 ന് 40 വയസുവരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം (National Health Mission Staff Nurse).
Also read:സഹകരണ ബാങ്കുകളിൽ ക്ലർക്ക്, ക്യാഷ്യർ ഒഴിവുകൾ
യോഗ്യത
- ബി.എസ് സി നേഴ്സിങ്
- ഒരു വർഷത്തെ പോസ്റ്റ് കോളിഫിക്കേഷൻ എക്സ്പീരിയൻസോടുകൂടി ജിഏച്ച്എം
കൂടുതൽ വിവരങ്ങൾ ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്. നോട്ടിഫിക്കേഷനും അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റും ചുവടെ കൊടുത്തിട്ടുണ്ട്.
കരാർ അടിസ്ഥാനത്തിലാണ് നിയമനം. 17,000 രൂപയായിരിക്കും ട്രെയിനിങ് കാലയളവിലുള്ള ശമ്പളം. പിന്നീട് ട്രാവൽ അലവൻസ് കൂടി ലഭിക്കുന്നതാണ്.
ഉദ്യോഗാർത്ഥികൾ ഓൺലൈനായി 325 രൂപ അപേക്ഷാഫീസ് അടയ്ക്കേണ്ടതുണ്ട്. ഫീസ് ഇളവ് ലഭിക്കുന്ന ഉദ്യോഗാർത്ഥികൾ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൂടി സബ്മിറ്റ് ചെയ്യണം.
Notification | Website | Apply now
National Health Mission Staff Nurse Vacancy