കമ്യൂണിറ്റി ഹെൽത്ത് ഓഫീസർ പോസ്റ്റിലേക്ക് നാഷണൽ ഹെൽത്ത് മിഷൻ റിക്രൂട്ട്മെൻ്റ് നടത്തുന്നു. രാജ്യത്ത് ആകമാനമായി 5505 വേക്കൻസിയാണ് ആകെയുള്ളത്.
യോഗ്യത
അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും General Nursing and Midwifery (GNM)-RNRM അല്ലെങ്കിൽ ബി.എസ്.സി നേഴ്സിംഗ് അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിംഗ് പഠിച്ചിരിക്കണം.
പോസ്റ്റ് വിവരങ്ങൾ
വേതനം
ട്രെയ്നിങ് സമയത്ത് 10000 രൂപ ആയിരിക്കും സ്റ്റൈഫൻ്റ്.
മാക്സിമം 35,500 രൂപയാണ് വേതനം. ഇതിൽ 20,500 രൂപ മാസ ശമ്പളവും 15,000 രൂപ ഓരോരുത്തരുടെയും പ്രവർത്തനം അനുസരിച്ചുള്ള ഇൻസെൻ്റീവും ആയിരിക്കും. ഇത് ഹെൽത്ത് ഓഫീസർ പോസ്റ്റിങ് നടന്നതിന് ശേഷമായിരിക്കും ലഭിക്കുക.
സെലക്ഷൻ പ്രൊസസ്സ്
അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ യോഗ്യരാണ് എന്ന് ഉറപ്പാക്കുക.
ആദ്യത്തെ സെലക്ഷൻ പ്രൊസസ്സ് കമ്പ്യൂട്ടർ അടിസ്ഥാന പരീക്ഷ ആയിരിക്കും.
ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന അപേക്ഷകരുടെ സർട്ടിഫിക്കറ്റുകൾ വെരിഫിക്കേഷൻ നടത്തുന്നതാണ്. നിർദേശിച്ചിരിക്കുന്ന ഡോക്യുമെൻ്റുകൾ അപേക്ഷകൾ സമർപ്പിക്കുമ്പോൾ തന്നെ സബ്മിറ്റ് ചെയ്യേണ്ടതാണ്. വെരിഫിക്കേഷൻ സമയത്ത് പുതിയ ഡോക്യുമെൻ്റുകൾ സ്വീകരിക്കുന്നതല്ല.
അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി 2022 ആഗസ്റ്റ് 09 ആണ്.
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ : Click Here