ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം റിക്രൂട്ട്മെൻ്റ് നടത്തുന്നു. MyGov എന്നത് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഒരു പ്ലാറ്റ്ഫോം ആണ്. ഈ പ്ലാറ്റ്ഫോമിൽ ആണ് ഇംഗ്ലീഷിൽ കണ്ടെന്റ് റൈറ്റർ കം റിസേർച്ചർ പോസ്റ്റിലേക്ക് റിക്രൂട്ട്മെൻ്റ് നടത്തപ്പെടുന്നത്. രാജ്യത്തെ ബാധിക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾ, ഭരണ സംവിധാനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, വികസനവും ആയി ബന്ധപ്പെട്ട കാര്യങ്ങൾ, പബ്ലിക് പോളിസികൾ തുടങ്ങിയവ മനസ്സിലാക്കുക വിശകലനം ചെയ്യുക എന്നതാണ് ജോലി.
ജോലിയുടെ ആദ്യ 3 മാസം പ്രൊബേഷൻ കാലം ആണ്.
ഒഴിവുകൾ – 01
യോഗ്യതകൾ
പബ്ലിക് പോളിസി, സാമ്പത്തിക മേഖല എന്നിവയിൽ കൃത്യമായ അറിവും പരിചയവും / കണ്ടെൻറ് റൈറ്റർ, കോപ്പി റൈറ്റർ എന്നീ പോസ്റ്റുകളിലായി റെപ്യൂട്ടെഡ് ആയിട്ടുള്ള ഓർഗനൈസേഷനിൽ ജോലി ചെയ്ത പരിചയം.
അപേക്ഷകർക്ക് കണ്ടെൻ്റ് തയാറാക്കാനും റിസേർച്ച് നടത്താനും കഴിവ് ഉണ്ടായിരിക്കണം.
ഹിന്ദി / ഇംഗ്ലീഷ് ഭാഷയിൽ കൃത്യമായ അറിവും ധാരണയും.
സമയബന്ധിതമായി ജോലികൾ തീർക്കാനുള്ള കഴിവ് ഉണ്ടാകണം.
അടിസ്ഥാനപരമായി ഏതെങ്കിലും വിഷയത്തിൽ ബിരുദം. അഡീഷനൽ ആയി സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം.
0-2 വർഷം വരെ പ്രവർത്തി പരിചയം.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലായ് 28 ആണ്.
ഔദ്യോഗിക വിജ്ഞാപനം വായിക്കാം:Click Here
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : Click Here