മലപ്പുറം ജില്ലാ നിയുക്തി മെഗാ ജോബ് ഫയർ 2022 നവംബർ 26ന് ആരംഭിക്കും. രാവിലെ 10 മണിക്ക് ഇഎംഎസ് സെമിനാർ കോംപ്ലക്സിൽ വച്ചായിരിക്കും ജോബ് ഫെയർ ആരംഭിക്കുക. കാലിക്കറ്റ് സർവ്വകലാ പ്ലൈസ്മെന്റ് സെല്ലും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ഒരുമിച്ചാണ് മേള സംഘടിപ്പിക്കുന്നത് (Malappuram State Niyukthi 2022).
സ്വകാര്യമേഖലയിലെ അമ്പതോളം വരുന്ന കമ്പനികളിലായി രണ്ടായിരത്തോളം തൊഴിലവസരങ്ങളിലേക്ക് ജോബ് ഫെയറിലൂടെ റിക്രൂട്ട്മെന്റ് നടത്തുന്നു.
Also read: ആയിരത്തിൽ പരം ഒഴിവുകളിലേക്ക് അപ്രന്റീസ്ഷിപ് മേള
ഐടി കമ്പനികളും ഭക്ഷ്യ സംസ്കരണ ഭക്ഷ്യ പാക്കിംഗ് കമ്പനികളും വിവിധ സ്വകാര്യ ആശുപത്രികളും വാഹന മാർക്കറ്റിംഗ് ബാങ്കിംഗ് കമ്പനികളും ജോബ് ഫോർ ഇന്ത്യ എന്ന സന്നദ്ധ സംഘടനയും പരിപാടിയുടെ ഭാഗമാകുന്നുണ്ട്.
ഒരു ഉദ്യോഗാർത്ഥിക്ക് പരമാവധി മൂന്ന് കമ്പനികളുടെ അഭിമുഖത്തിൽ പങ്കെടുക്കാം. അതിനാവശ്യമായ എണ്ണം ബയോഡാറ്റകൾ കയ്യിൽ കരുതേണ്ടതാണ്. താല്പര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം.
Click Here.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ വിളിക്കുക : 8078428570, 9388498696
Malappuram State Niyukthi 2022