കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ്റേ കീഴിൽ പ്രവർത്തിക്കുന്ന റീച്ചിൽ വിവിധങ്ങളായ ട്രെയ്നെർമാരെ നിയമിക്കുന്നു. ഐ. ടി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സോഫ്റ്റ്സ്കിൽ മേഖലകളിൽ ട്രെയിനിംഗ് നടത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ അയക്കാനുള്ള അവസാന തിയതി ആഗസ്റ്റ് 07 ആണ്.
യോഗ്യത
കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിശീലകൻ
കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷിൽ ഫസ്റ്റ് ക്ലാസോടെ ബിരുദം അല്ലങ്കിൽ ബിരുദാനന്തര ബിരുദം ഉണ്ടാകണം.
കൂടാതെ 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാകണം.
ഐ ടി പരിശീലകൻ
ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഒപ്പം പിജിടിസിഎ കൂടാതെ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം
സോഫ്റ്റ്സ്കിൽ പരിശീലകൻ
നല്ല രീതിയിൽ ആശയ വിനിമയത്തിനുളള കഴിവ്, അവതരണ വൈദഗ്ദ്ധ്യം- ഏതെങ്കിലും വിഷയത്തിൽ പിജി കൂടാതെ 3 വർഷത്തെ പ്രവർത്തി പരിചയം.
അപേക്ഷകന് 40 വയസിൽ താഴെ ആയിരിക്കണം പ്രായം. താല്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ആഗസ്റ്റ് 7 ന് മുൻപ് [email protected] എന്ന മെയില്‍ ഐഡിയിൽ അയക്കുക.
കൂടുതൽ വിവരങ്ങൾക്ക്: Click Here