കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (KSEB) അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ ഒഴിവുകൾ ഉള്ളതായി പി എസ് സി അറിയിച്ചിട്ടുണ്ട് (KSEB Assistant Engineer Recruitment).
2022 ഡിസംബർ 14 വരെ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സമയമുണ്ട്. നേരിട്ടുള്ള നിയമനമാണ്. ഓൺലൈനായി അപ്ലിക്കേഷൻ അയയ്ക്കണം. 19 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം. അർഹരായവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
Also read: ആർമിയിൽ ഗ്രാജുവേറ്റ് അപ്രന്റീസ്
വിദ്യാഭ്യാസ യോഗ്യത
- ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ AICTE അംഗീകരിച്ച സ്ഥാപനത്തിൽ നിന്നും ബിടെക്
പരീക്ഷയിലൂടെ ആയിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. അപേക്ഷാ ഫീസ് ഇല്ല. ആറോളം വേക്കൻസികൾ ആണ് ആകെയുള്ളത്. കൂടുതൽ വിവരങ്ങൾ അറിയുവാനായി ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കുക. അപേക്ഷിക്കേണ്ട വെബ്സൈറ്റും നോട്ടിഫിക്കേഷനൊപ്പം ചുവടെ നൽകിയിട്ടുണ്ട്.
Notification | Website
KSEB Assistant Engineer Recruitment