Sunday, July 3, 2022

PIEMD എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു

Date:

പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിങ് ഡിപ്പാർട്മെന്റ് ( PIE&MD) എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.

പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിങ് ഡിപ്പാർട്മെന്റ് ( PIE&MD) എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ സെന്റർ ഫോർ മാനേജ്മെന്റ് ആൻഡ് ഡെവലപ്പ്മെന്റ് ( CMD) വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് ഓൺലൈൻ വഴി അപേക്ഷ അയക്കുക.

പദ്ധതികളുടെ നിർവഹണ പുരോഗതി നിരീക്ഷിക്കുന്നതിനും വികസന വകുപ്പുകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ/പ്രതിബന്ധങ്ങൾ കണ്ടെത്തുന്നതിനും പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിനുമായി ഒരു നിരീക്ഷണ വകുപ്പായിട്ടാണ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ വകുപ്പ് രൂപീകരിചിരിക്കുന്നത്. മുഖ്യമന്ത്രിയാണ് വകുപ്പിനെ നയിക്കുന്നത്.  സെക്രട്ടേറിയറ്റ് തലത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥരും ജീവനക്കാരും ഉണ്ട്.

ഇവാലുവേഷൻ ഓർഗനൈസേഷൻ, തുടക്കത്തിൽ ആസൂത്രണ വകുപ്പിന്റെ ഒരു ഭാഗമായിരുന്നു, എന്നാൽ 1972-ൽ അത് ഡയറക്‌ടറേറ്റ് ഓഫ് ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സുമായി ബന്ധപ്പെടുത്തി. 1991 ഏപ്രിലിൽ വീണ്ടും പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വേർപെടുത്തി അതിന്റെ യൂണിറ്റുകളിലൊന്നായി പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഡിപ്പാർട്ട്‌മെന്റിനോട് അനുബന്ധിച്ചു. 2005 ഡിസംബറിൽ മാത്രമാണ്, മുൻകാല പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ഇവാലുവേഷൻ യൂണിറ്റും റിസർച്ച് വിംഗും സംയോജിപ്പിച്ച്/ ലയിപ്പിച്ച് പുതിയ ഡയറക്‌ടറേറ്റ് ഓഫ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ആൻഡ് ഇവാലുവേഷൻ സ്ഥാപിതമായതോടെ ഓർഗനൈസേഷൻ ഒരു സമ്പൂർണ ഡയറക്ടറേറ്റായി മാറി.

തസ്തികയുടെ പേര് &  വിദ്യാഭ്യാസ യോഗ്യത 

എക്സിക്യൂട്ടീവ് അസിസ്റ്റന്റ് 

60% മാർക്കിൽ കുറയാതെ MBA/ PGDBA

കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്

വേക്കൻസികൾ 

എറണാകുളം – 1

കോഴിക്കോട് – 1

തൃശ്ശൂർ – 1

കൊല്ലം – 1

തിരുവനന്തപുരം – 1

വയനാട് – 1

ആലപ്പുഴ – 1

ഇടുക്കി -1

മലപ്പുറം – 1

Note: ഉദ്യോഗാർഥികൾ പാസ്പോർട്ട്‌ സൈസ് ഫോട്ടോ ( 6 മാസത്തിനുള്ളിൽ എടുത്തത് ), ഒപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് തുടങ്ങിയവ അപേക്ഷയോടൊപ്പം സബ്‌മിറ്റ് ചെയ്യേണ്ടതാണ്. ഫോട്ടോഗ്രാഫും  സിഗനേച്ചറും JPEG ഫോർമാറ്റിൽ ആയിരിക്കണം. ഫോട്ടോഗ്രാഫ് സൈസ് 200 kb യിൽ കുറയാനോ, സിഗനേച്ചർ സൈസ് 50കെബി യിൽ കുറയാനോ പാടില്ല. യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ JPEG ഫിർമാറ്റിലോ PDF ഫോർമാറ്റിലോ 5mb സൈസിൽ ആയിരിക്കണം സബ്‌മിറ്റ് ചെയ്യാൻ.

നിർദ്ദേശങ്ങളും വിശദ വിവരങ്ങളും 

നിയമനം ഒരു വർഷത്തേക്ക് താത്കാലികാടിസ്ഥാനത്തിൽ മാത്രമായിരിക്കും, എന്നാൽ അത് നീട്ടാൻ സാധ്യതയുണ്ട്. ജീവനക്കാരന്റെ സേവനം തൃപ്തികരമല്ലെന്ന് കണ്ടെത്തിയാൽ, ഒരു മാസത്തെ അറിയിപ്പ് നൽകി അവനെ/അവൾ പിരിച്ചുവിടുന്നതായിരിക്കും.

ഉദ്യോഗാർഥി തസ്തികയിലേക്ക് അപേക്ഷിക്കുമ്പോൾ മേലെ സൂചിപ്പിച്ച ജില്ലകളിലേക്ക് പ്രത്യേകമായാണ് അപേക്ഷിക്കുന്നതെങ്കിൽ അപേക്ഷയിലെ പ്രസക്തമായ കോളത്തിന് നേരെ ആ ജില്ലയുടെ പേര് രേഖപ്പെടുത്തേണ്ടതാണ്.

റിക്രൂട്ട്‌മെന്റിന്റെ വിവിധ ഘട്ടങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികം മാത്രമായിരിക്കും കൂടാതെ തിരഞ്ഞെടുക്കൽ പ്രക്രിയയുടെ മറ്റ് വിവിധ വ്യവസ്ഥകൾ പാലിക്കുന്നില്ലെങ്കിൽ അപ്പോയ്ന്റ്മെന്റിന് ഒരു ക്ലെയിമും നൽകുന്നതല്ല. അഭിമുഖത്തിനും, അപ്പോയ്ന്റ്മെന്റിനും മുൻപായി സമർപ്പിച്ച എല്ലാ രേഖകളും വിശദമായി പരിശോധിക്കുന്നതായിരിക്കും. വിശദമായ സൂക്ഷ്മപരിശോധനയിൽ എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാൽ സ്ഥാനാർത്ഥിത്വം നിരസിക്കപ്പടുന്നതായിരിക്കും.

ഏതെങ്കിലും രീതിയിൽ ക്യാൻവാസ് ചെയ്യാൻ ശ്രമിക്കുന്നത് ഉദ്യോഗാർഥിയെ അയോഗ്യനായി പ്രഖ്യാപിക്കുന്നതായിരിക്കും.

എഴുത്തുപരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ, അഭിമുഖത്തിനുള്ള ഉദ്യോഗാർത്ഥികളുടെ എണ്ണം ഷോർട്ട്‌ലിസ്റ്റ് ചെയ്യാനുള്ള അവകാശം PIE & MD-ൽ നിക്ഷിപ്തമാണ്.

യോഗ്യത പരീക്ഷയിൽ നേടിയ മാർക്കിന്റെ ശതമാനം ഉദ്യോഗാർഥികൾ അപേക്ഷയിൽ ചേർത്തിരിക്കണം. തെറ്റായ വിവരങ്ങൾ നൽകുന്ന ഉദ്യോഗാർഥിയെ ടെർമിനേറ്റ് ചെയ്യുന്നതായിരിക്കും. ഓൺലൈൻ വഴി അയക്കുന്ന അപേക്ഷയിൽ എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാൽ  PIE&MD അതിൽ ഉത്തരവാദി ആയിരിക്കില്ല. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി നൽകിയിരിക്കുന്ന ഡീറ്റെയിലുകൾ എല്ലാം ചെക്ക് ചെയ്തതിനു ശേഷം മാത്രം സമർപ്പിക്കുക. അപേക്ഷ സമർപ്പിച്ചതിനു ശേഷം അപേക്ഷയിൽ ചേഞ്ച്‌  വരുത്താനോ, തിരുത്താനോ ഒന്നും തന്നെ സാധ്യമല്ല. ഓൺലൈൻ വഴി അല്ലാതെ ഫാക്സ്, ഫോൺ, പോസ്റ്റൽ, തുടങ്ങി ഒരു രീതിയിലും അയക്കുന്ന അപേക്ഷ രീതികളും സ്വീകരിക്കുന്നതല്ല.

യോഗ്യത സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചാൽ അപേക്ഷ നിരസിക്കുന്നതായിരിക്കും.

UGC അംഗീകൃത സർവകലാശാല/ ടെക്നിക്കൽ ബോർഡ് / ഇന്സ്ടിട്യൂഷൻ എന്നിവിടങ്ങളിൽ നിന്നും യോഗ്യത നേടിയവർ ആയിരിക്കണം അപേക്ഷ അയക്കാൻ.

റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാൻ ഉദ്യോഗാർഥികൾക്ക്  സാധുതയുള്ള ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ആവശ്യമാണ്‌. അപേക്ഷയുടെ ഒരു ഘട്ടത്തിലും മൊബൈൽ നമ്പറും, മെയിൽ ഐഡിയും ചേഞ്ച്‌ ചെയ്യുവാൻ സാധിക്കുന്നതല്ല.

റിക്രൂട്ട്മെന്റ് പ്രക്രിയയ്ക്ക് ഇടയിൽ ഒരു കാരണവും കൂടാതെ ഉദ്യോഗാർഥിയുടെ അപേക്ഷ നിരസിക്കുവാനുള്ള അവകാശം PIE&MD ൽ നിക്ഷിപ്തമാണ്.

അപേക്ഷ അയക്കേണ്ട അവസാന തീയ്യതി : 22/06/2022

ഔദ്യോഗിക അറിയിപ്പ്

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...