Sunday, July 3, 2022

കേരള സർക്കാർ ജോലി ഒഴിവുകൾ

Date:

ഡെപ്യൂട്ടേഷൻ നിയമനം

തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിൽ കൊല്ലം ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ജൂനിയർ സൂപ്രണ്ട് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി താൽപര്യമുള്ള സമാന തസ്തികയിൽ ജോലി ചെയ്യുന്ന സംസ്ഥാന സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ബയോഡേറ്റ, ജോലി ചെയ്യുന്ന വകുപ്പിൽ നിന്നുള്ള നിരാക്ഷേപ പത്രം എന്നിവ സഹിതം അപേക്ഷകൾ താഴെ പറയുന്ന വിലാസത്തിൽ അയയ്ക്കണം.

മാനേജിംഗ് ഡയറക്ടർ,

കേരള അക്കാദമി ഫോർ സ്‌കിൽഡ് എക്‌സലെൻസ്,

കാർമൽ ടവേഴ്‌സ്, വഴുതക്കാട്,

തിരുവനന്തപുരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 20

വിശദവിവരങ്ങൾക്ക്: 0474-2710393.

ജൂനിയർ റിസർച്ച് ഫെല്ലോ

കേരള വനഗവേഷണ സ്ഥാപനത്തിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്.

യോഗ്യത

ബോട്ടണി/ പ്ലാന്റ് സയൻസ്/ ബയോടെക്‌നോളജി/ ഫോറസ്ട്രീ എന്നിവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിഷയത്തിൽ നേടിയ നാഷണൽ ലെവൽ ടെസ്റ്റ് ക്വാളിഫിക്കേഷൻ, സി.എസ്.ഐ.ആർ/യു.ജി.സി-നെറ്റ് അല്ലെങ്കിൽ ഗേറ്റ് എന്നിവയാണ്

മോളിക്യൂലാർ ടെക്‌നിക്‌സ്, വനമേഖലയിലുള്ള പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം.

പ്രതിമാസ ശമ്പളം : 31,000 രൂപ + 8 ശതമാനം എച്ച്.ആർ.എ (ഹോസ്റ്റൽ സൗകര്യം ഉപയോഗിക്കാത്തവർക്ക് മാത്രം) ഫെലോഷിപ്പ് ലഭിക്കും.

2022 ജനുവരി ഒന്നിനു 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും.

ഗസ്റ്റ് ലക്ചറർ

കാര്യവട്ടം സർക്കാർ കോളജിൽ അറബിക് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യേഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 23നു രാവിലെ 11ന് പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിനു ഹാജരാകണം.

വിശദവിവരങ്ങൾക്ക്: 9495312311.

കേരഫെഡിൽ നിയമനം

കേരഫെഡിൽ വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വിവിധ സർക്കാർ/അർദ്ധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരായിരിക്കണം.

വിശദമായ ബയോഡേറ്റയും വകുപ്പിൽ നിന്നുള്ള നിരാക്ഷേപ പത്രവും കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള ഫോമും സഹിതം ജൂൺ 20ന് വൈകിട്ട് 5 മണിക്കകം

മാനേജിംഗ് ഡയറക്ടർ, കേരഫെഡ് ഓഫീസ്,

കേരാ ടവ്വർ, വെള്ളയമ്പലം, വികാസ് ഭവൻ പി.ഒ.,

തിരുവനന്തപുരം-695 033

എന്ന വിലാസത്തിൽ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് : 0471-2320504, 0471-2322736.

പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്.

യോഗ്യത

ബോട്ടണി/ഫോറസ്ട്രി/ എൻവയോൺമെന്റൽ സയൻസ് എന്നിവയിൽ ഏതെങ്കലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദം

പ്രതിമാസം 1,90,000 രൂപ ഫെലോഷിപ്പ് ലഭിക്കും.

01.01.2022നു 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവു ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂൺ 26നു രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...