Thursday, August 11, 2022

കേരള പി.എസ്.സി റിക്രൂട്ട്മെൻ്റ്

Date:

കേരള പബ്ലിക് സർവീസ് കമ്മീഷൻ വിവിധങ്ങളായ പോസ്റ്റുകളിലേക്ക് റിക്രൂട്മെൻ്റ് നടത്തുന്നു. ആഗസ്റ്റ് 31 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി.

അസിസ്റ്റൻ്റ് എൻജിനീയർ ഇലക്ട്രിക്കൽ

യോഗ്യത

ഡയറക്ട് റിക്രൂട്ട്മെൻ്റ് നാടത്തുന്നത് ഫസ്റ്റ്/ സെക്കൻഡ് ഗ്രേഡ് ഓവർസിയർ പോസ്റ്റിൽ pwd ഡിപ്പാർട്ട്മെൻ്റിൽ ജോലി ചെയ്യുന്നവരിൽ നിന്നാണ്.

അപേക്ഷകൻ ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദധാരിയായിരിക്കണം.

ഫസ്റ്റ്/ സെക്കൻഡ് ഗ്രേഡ് ഓവർസിയർ പോസ്റ്റിൽ ജോലി ചെയ്യുന്നവർക്ക് മിനിമം 2 വർഷത്തെ പ്രവർത്തി പരിചയം pwd ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെൻ്റിൽ ഉണ്ടാകണം. ക്ലർക്ക് പോസ്റ്റിൽ ജോലി ചെയ്തവര് ആണെങ്കിൽ 6 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാകണം.

കെമിക്കൽ ഇൻസ്പെക്ടർ / ടെക്നിക്കൽ അസിസ്റ്റൻ്റ്

യോഗ്യത

അപേക്ഷകന് 23 വയസിനും 36 വയസിനും ഇടയിൽ ആയിരിക്കണം പ്രായം. 

കെമിക്കൽ എൻജിനീയറിങ് ബിരുദം ഉണ്ടാകണം.

കെമിക്കൽ ഇൻഡസ്ട്രിയിൽ സൂപ്പർവൈസറി കപ്പാസിറ്റി പോസ്റ്റിൽ 2 വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ കേന്ദ്ര സർക്കാരിൻ്റെയോ സംസ്ഥാന സർക്കാരിൻ്റെയോ കീഴിൽ ലബോറട്ടറി നടത്തിയ പരിചയം ഉണ്ടാകണം.

ജൂനിയർ മാനേജർ അക്കൗണ്ട്സ്

യോഗ്യത

പ്രായം 18 നും 36 നും ഇടയിൽ ആയിരിക്കണം.

സ്റ്റാറ്റിസ്റിക്സിൽ ഫസ്റ്റ് ക്ലാസിൽ അല്ലെങ്കിൽ സെക്കൻഡ് ക്ലാസിൽ ബിരുദാനന്തര ബിരുദം ഉണ്ടാകണം.

വർക്ക് സൂപ്രണ്ടൻ്റ്

യോഗ്യത

പ്രായ പരിധി 18 നും 36നും ഇടയിൽ ആയിരിക്കണം. 

സെക്കൻഡറി സ്കൂൾ ലിവിംഗ് സർട്ടിഫിക്കറ്റ് പാസ് ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പരിശോധിക്കുക.

സെലക്ഷൻ പ്രൊസസ്സ്

ഡയറക്ട് റിക്രൂട്ട്മെൻ്റ് ആണ് നടത്തുന്നത്.  OMR അടിസ്ഥാന പരീക്ഷ ആണ് നടത്തുന്നത്. ശേഷം ഇൻ്റർവ്യൂ ഉണ്ടാകും.


കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : Click Here

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...