ലൈൻമാൻ വേക്കൻസികളിലേക്ക് കേരള പി എസ് സി നിയമനം നടത്തുന്നതായി ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചിട്ടുണ്ട് (Kerala PSC Lineman Recruitment).
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ഡിസംബർ 14ന് മുമ്പ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഒഴിവുകൾ ഉള്ളത്. 19 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അർഹരായവർക്ക് പ്രായത്തിൽ ഇളവ് ലഭിക്കുന്നതാണ്.
Also read: ആയിരത്തിൽ പരം ഒഴിവുകളിലേക്ക് അപ്രന്റീസ്ഷിപ് മേള
വിദ്യാഭ്യാസ യോഗ്യത
- പത്താം ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത
- കുറഞ്ഞത് ഒരു വർഷമെങ്കിലും ദൈർഘ്യമുള്ള ഗവൺമെന്റ് അംഗീകരിച്ച ഇലക്ട്രിക്കൽ എൻജിനീയറിങ് കോഴ്സ് സർട്ടിഫിക്കറ്റ്.
ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഫീസ് ഇല്ല. വിവിധ ജില്ലകളിലായി ആകെ 17 വേക്കൻസികളാണുള്ളത്. അധിക യോഗ്യതയും അപേക്ഷിക്കേണ്ട വിധവും മറ്റു വിവരങ്ങളും നോട്ടിഫിക്കേഷനിലുണ്ട്. നോട്ടിഫിക്കേഷനും അപേക്ഷിക്കേണ്ട വെബ്സൈറ്റും ചുവടെ നൽകിയിരിക്കുന്നു.
Notification | Website
Kerala PSC Lineman Recruitment