കേരള സ്റ്റേറ്റ് ഐടി മിഷൻ (KSITM) കേരളത്തിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ ഭാഗമാണ്. അതിന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്. കേരള സ്റ്റേറ്റ് ഐടി മിഷൻ വ്യവസായത്തിൽ നിന്നും സർക്കാരിൽ നിന്നുമുള്ള പ്രൊഫഷണലുകളുടെ ഒരു ടീമാണ്, ഡയറക്ടറുടെ നേതൃത്വത്തിൽ ആണിത് പ്രവർത്തിക്കുക, സെക്രട്ടറി-ഐടി ചെയർമാനായിരിക്കും.
ഇ-ഗവേണൻസ്, മാനവ വിഭവശേഷി വികസനം, പൗരന്മാർക്കും സർക്കാരിനും ഇടയിൽ വിവരങ്ങൾ പ്രചരിപ്പിക്കൽ, സർക്കാരും വ്യവസായവും തമ്മിൽ ഇടപെടൽ, ഡിജിറ്റൽ വിഭജനം, നിക്ഷേപക ഇടപെടലുകൾ, ഭരണത്തിൽ വേഗവും സുതാര്യതയും കൈവരിക്കൽ തുടങ്ങി വൈവിധ്യമാർന്ന റോളുകൾ KSITM നിർവഹിക്കുന്നു.
തസ്തികയുടെ പേര് : പ്രൊജക്റ്റ് അസിസ്റ്റന്റ്
നിയമന രീതി : പ്രതിദിന വരുമാനം
പ്രായം : 36 വയസ്സ് വരെ
യോഗ്യത
അംഗീകൃത പോളിടെക്നിക്കിൽ നിന്നും കൊമേഴ്സ്യൽ പ്രാക്ടീസിൽ 3 വർഷത്തെ ഡിപ്ലോമ
എക്സ്പീരിയൻസ് : 1 സെക്രട്ടറിയേറ്റിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം
ശമ്പളം: പ്രതിദിനം 755 രൂപ
കാലാവധി: പരമാവധി 6 മാസം
അപേക്ഷിക്കേണ്ടവിധം
ഉദ്യോഗാർഥികൾ വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്ത ഫോർമാറ്റിൽ വേണം അപേക്ഷ അയക്കാൻ.
പ്രായം, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള എല്ലാ രേഖകളുടെയും പകർപ്പുകൾ സഹിതം കൃത്യമായി പൂരിപ്പിച്ച അപേക്ഷ
‘ഡയറക്ടർ, കേരള സ്റ്റേറ്റ് ഐടി മിഷൻ,
“സാങ്കേതിക”, വൃന്ദാവൻ ഗാർഡൻസ്,
പട്ടം പാലസ് പി ഒ, തിരുവനന്തപുരം – 695004’
എന്ന വിലാസത്തിൽ 22/06/2022-നോ അതിനുമുമ്പോ അയക്കേണ്ടതാണ്. അപേക്ഷയോടൊപ്പം അനുഭവപരിചയം,യോഗ്യതയുടെ പകർപ്പ് തുടങ്ങിയവ ഹാജരാക്കുന്നതിൽ പരാജയപെട്ടാൽ അപേക്ഷ നിരസിക്കുന്നതായിരിക്കും.
ഉദ്യോഗാർഥികൾ പരീക്ഷ& ഇന്റർവ്യൂ സമയത്ത് ഫോട്ടോ പതിപ്പിച്ച താഴെ നൽകിയിരിക്കുന്ന ഏതെങ്കിലും ഐഡി പ്രൂഫിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കേണ്ടതാണ്.
തിരിച്ചറിയൽ രേഖകൾ
- തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വോട്ടേഴ്സ് ഐഡന്റിറ്റി കാർഡ്
- പാൻകാർഡ്
- പാസ്പോർട്ട്
- ഡ്രൈവിംഗ് ലൈസൻസ്
- ആധാർകാർഡ്
അപേക്ഷ അയക്കേണ്ട അവസാന തീയതി: 22/06/2022