കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ വിവിധ പി ജി, ബി.എ.എൽ എൽ. ബി. കോഴ്സുകളിലേക്ക് പ്രവേശനത്തിന് അവസരം.
മൾട്ടി ക്യാമ്പസ് രീതിയിൽ പ്രവർത്തിക്കുന്ന സർവകലാശാലയുടെ 7 ക്യാമ്പസുകളിലായാണ് കോഴ്സുകൾ നടക്കുന്നത്. 29 പി.ജി. കോഴ്സുകളിലേക്കും BA. LLB കോഴ്സിലേക്കുമാണ് ഇപ്പോൾ ഓൺലൈൻ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
പി. ജി കോഴ്സുകൾ
എം.എസ്.സി മൈക്രോബയോളജി, ബയോടെക്നോളജി, കംപ്യൂട്ടേഷനൽ ബയോളജി, മോളിക്യൂലർ ബയോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ക്ലിനിക്കൽ & കൗൺസിലിംഗ് സൈക്കോളജി, വുഡ്സയൻസ് & ടെക്നോളജി, എൻവിയോൺമെന്റൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, കെമിസ്ട്രി (മെറ്റീരിയൽ സയൻസ്), നാനോസയൻസ് & നാനോടെക്നോളജി, ഫിസിക്സ്, ജിയോഗ്രഫി, അപ്ലൈഡ് സുവോളജി, പ്ലാന്റ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോബോട്ടണി, എം.എ ഇംഗ്ലീഷ്, ആന്ത്രോപോളജി, എക്കണോമിക്സ്, ജേർണലിസം & മാസ്സ് കമ്യൂണിക്കേഷൻ, ഹിസ്റ്ററി, മ്യൂസിക്, മലയാളം, ഹിന്ദി, ട്രൈബൽ & റൂറൽ സ്റ്റഡീസ്, എൽ.എൽ.എം., എം.സി.എ, എം.ബി.എ, എം.എൽ.ഐ.എസ്.സി.
അഞ്ചാം സെമസ്റ്റർവരെയുള്ള പരീക്ഷകൾ പാസായി അവസാന സെമസ്റ്റർ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
എന്നാൽ പ്രവേശനം പൂർത്തിയാക്കുന്ന തിയ്യതിക്ക് മുൻപ് ഇവർ നിശ്ചിത യോഗ്യത നേടിയിരിക്കണം.
എൻട്രൻസ് പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ, നീലേശ്വരം, പാലയാട്, മാനന്തവാടി ക്യാമ്പസുകൾക്ക് പുറമെ കോഴിക്കോടും പരീക്ഷ സെന്ററുകളുണ്ട്.
എം. ബി.എ പ്രവേശനം KMAT / CMAT / CAT പരീക്ഷകളുടെ സ്കോർ, ഗ്രൂപ്പ് ഡിസ്കഷൻ & ഇന്റർവ്യൂ എന്നീവയെ അടിസ്ഥാനമാക്കിയാണ്.
എം.എ മ്യൂസിക് പ്രവേശനം അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.
അപേക്ഷ ഫീസ്
450/-രൂപ
SC/ST വിഭാഗങ്ങൾക്ക് 150/-രൂപ
അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി – 15.06.2022
കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഔദ്യോഗിക സൈറ്റ് സന്ദർശിക്കാം.