കേരള സംസ്ഥാന പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ പദ്ധതികളിൽ വിവിധങ്ങളായ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനങ്ങളാണ് നടത്തുന്നത്. പ്രോഗ്രാം കോർഡിനേറ്റർ (ഭൂമിത്രസേനക്ലബ്), പ്രൊജക്റ്റ് സയന്റിസ്റ്റ് (ക്ലൈമറ്റ് ചെയ്ഞ്ച് സെൽ) എന്നീ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചത്.
താല്പര്യമുള്ളവർ പൂർണമായും പൂരിപ്പിച്ച അപേക്ഷയും ബയോഡാറ്റയും ഓഗസ്റ്റ് അഞ്ചിന് ഉള്ളിൽ താഴെ കാണുന്ന അഡ്രസിൽ എത്തിക്കേണ്ടതാണ്.
ഡയറക്ടർ,
പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റ്
നാലാംനില, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, തമ്പാനൂർ
തിരുവനന്തപുരം-695001
കൂടാതെ [email protected] എന്ന മെയിലിലും അയയ്ക്കണം.
ഫോൺ: 0471-2326264.
വിശദവിവരങ്ങൾക്ക്: Click here