ഗസ്റ്റ് ലക്ചറര്‍
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു(Kaladi Shankaracharya University Vacancies). സെന്റര്‍ ഫോര്‍ മ്യൂസിയം സ്റ്റഡീസിലെ ഒഴിവിലേക്കാണ് വാക്ക്- ഇന്‍ ഇന്റര്‍വ്യൂവിനായി ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചിരിക്കുന്നത്.ജൂലൈ 29 ന് കാലടി സര്വകലായിലെ ഹിസ്റ്ററി വിഭാഗത്തില്വച്ചായിരിക്കും ഇന്റര്‍വ്യൂ. 55 ശതമാനത്തില്‍ കുറയാതെ മ്യൂസിയോളജി, ഹിസ്റ്ററി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
യു ജി സി നെറ്റ് യോഗ്യതയുള്ളവര്‍ക്കും പി എച്ച് ഡി ഉള്ളവര്‍ക്കും കൂടുതല്‍ പരിഗണന ലഭിക്കും. 60 വയസുവരെ പ്രായമുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് പകര്‍പ്പുമായി എത്തേണ്ടതാണ്.
ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡര്‍
സര്‍വകലാശാലയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ബാഡ്ജും ഹെവി ഡ്രൈവിംഗ് ലൈസന്സുമുള്ളവരില് നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ഒഴിവിലേക്കാണ് നിയമനം.
ഇന്റര്‍വ്യൂ ഉണ്ടാകും. ദിവസവും 700 രൂപയാണ് വേതനം നിശ്ചയിച്ചിരിക്കുന്നത് മാസം 18900 രൂപ വരെ ലഭിക്കും. 40 വയസില്‍ താഴെയുള്ളവര്‍ക്കാണ് അവസരം.രാത്രിയിലും ജോലി ചെയ്യേണ്ടിവരും. യോഗ്യതയുള്ളവര്‍ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതം സര്‍വകലാശാല ആസ്ഥാനത്ത് ജൂലൈ 22 രാവിലെ 10 ന് എത്തിച്ചേരുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക:Click Here.
Kaladi Shankaracharya University Vacancies