Sunday, July 3, 2022

ജൂനിയർ കോർട്ട് അസിസ്റ്റന്റ് ഒഴിവുകൾ

Date:

ജൂനിയർ കോർട്ട് അസിസ്റ്റന്റ് (ഗ്രൂപ്പ് ‘ബി’ നോൺ ഗസറ്റെഡ് ) തസ്തികയിലേക്ക് 210 ഒഴിവുകൾ നികത്തുന്നതിനുള്ള ഒരു പാനൽ തയ്യാറാക്കുന്നതിനായി (Junior court assistant vacancy ) ആവശ്യ യോഗ്യതകൾ ഉള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.

ഒഴിവുകളുടെ എണ്ണം താത്കാലികവും മാറ്റത്തിന് വിധേയവുമാണ്.

യോഗ്യതകൾ

 • അംഗീകൃത സർവ്വകലാശാലയുടെ ബാച്ചിലേഴ്സ് ബിരുദം.
 • ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യുന്നതിനുള്ള കുറഞ്ഞ വേഗത 35 W.P.M.
 • കമ്പ്യൂട്ടർ പ്രവർത്തനത്തെക്കുറിച്ചുള്ള പരിജ്ഞാനം ആവശ്യമാണ്‌.

പ്രായം

 • 01.07.2022 നു അപേക്ഷകർ 18 വയസ്സിന് താഴെയും 30 വയസ്സിന് മുകളിലും ആയിരിക്കരുത്.
 • SC/ST/OBC/ശാരീരിക വെല്ലുവിളി നേരിടുന്നവർ/മുൻ സൈനികർ തുടങ്ങിയവർക്ക് സർക്കാർ ചട്ടങ്ങൾ അനുസരിച്ച് പ്രായത്തിൽ സാധാരണ ഇളവ് അനുവദനീയമായിരിക്കും.
 • സുപ്രീം കോടതി രജിസ്ട്രിയുടെ വകുപ്പുതല ഉദ്യോഗാർത്ഥികൾക്കു ഉയർന്ന പ്രായപരിധി ഉണ്ടായിരിക്കില്ല.
 • സർക്കാർ വകുപ്പുകൾ തുടങ്ങിയ മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രായത്തിൽ ഇളവ് അനുവദിക്കുന്നതല്ല.

അപേക്ഷ, ഫീസ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ

 • യോഗ്യരായ ഉദ്യോഗാർത്ഥികൾ സുപ്രീം കോടതി വെബ്‌സൈറ്റ്, www.sci.gov.in വഴി ഓൺലൈൻ ആയി അപേക്ഷ അയക്കേണ്ടതാണ്.18.06.2022 മുതൽ ഓൺലൈൻ രജിസ്ട്രേഷനിലൂടെ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു. ഉദ്യോഗാർത്ഥികൾ റീഫണ്ട് ചെയ്യപ്പെടാത്ത പണം നൽകേണ്ടിവരും. അപേക്ഷ/ടെസ്റ്റ് ഫീസ്, ജനറൽ/ഒബിസി ഉദ്യോഗാർത്ഥികൾക്ക് 500/- രൂപ. എസ്‌സി/എസ്‌ടി/മുൻ സൈനികർ/പിഎച്ച്/സ്വാതന്ത്ര്യ സമര സേനാനികൾക്ക് 250രൂപ. ഒപ്പം ബാങ്ക് ചാർജുകളും ഉൾപ്പെടെ ഓൺലൈൻ മോഡ് വഴി മാത്രമേ ഫീസ് അടക്കാൻ സാധിക്കുകയുള്ളു. മറ്റൊരു രീതിയിലും ഫീസ് സ്വീകരിക്കുന്നതല്ല. തപാൽ അപേക്ഷ സ്വീകരിക്കുന്നതല്ല. UCO ബാങ്ക് പേയ്‌മെന്റ് ഗേറ്റ്‌വേ വഴി ഓൺലൈൻ മുഖേനയാണ് ഫീസ് അടയ്‌ക്കേണ്ടത്.

പൊതു നിർദ്ദേശങ്ങൾ

 • ജൂനിയർ കോർട്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കു നിശ്ചിത യോഗ്യതാ വ്യവസ്ഥകൾ അവർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സ്ഥാനാർത്ഥിയുടെ ഐഡന്റിറ്റിയും രേഖകളുടെ പരിശോധനയും അഭിമുഖത്തിൽ പരിശോധന നടത്തുന്നതാണ്. ഉദ്യോഗാർഥിയുടെ യോഗ്യതയിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചാൽ പരീക്ഷയ്ക്കുള്ള അവന്റെ/അവളുടെ സ്ഥാനാർത്ഥിത്വം ഒരു അറിയിപ്പും, റഫറൻസും കൂടാതെ റദ്ദാക്കപ്പെടുന്നതാണ്.
 • ഉദ്യോഗാർത്ഥി 5 സെന്റീമീറ്റർ നീളവും 3.8 സെ.മീ വീതിയും ഉള്ള അവന്റെ/അവളുടെ ഫോട്ടോ JPG ഫോർമാറ്റിൽ സ്കാൻ ചെയ്യേണ്ടതുണ്ട് (വലിപ്പം 50 കെബി വരെ). കൂടാതെ 2.5 സെന്റിമീറ്റർ ഉയരവും 5 സെന്റിമീറ്റർ വീതിയും (50 kb വരെ വലുപ്പം) ഉള്ള ഒപ്പും അപേക്ഷയിൽ പറഞ്ഞിരിക്കുന്ന ഭാഗത്തു അപ്‌ലോഡ് ചെയ്യേണ്ടതാണ്.
 • ഉദ്യോഗാർഥി നൽകിയിരിക്കുന്ന ലിങ്കിൽ നിർദ്ദേശിച്ചിരിക്കുന്ന ഡാറ്റകൾ പൂരിപ്പിച്ച് ഓൺലൈനായി ഫീസടക്കുക.
 • അപേക്ഷാ ഫോമിന്റെ അന്തിമ സമർപ്പണത്തിന് മുമ്പ് പൂരിപ്പിച്ച വിശദാംശങ്ങൾ എല്ലാം ശരിയാണെന്ന് ഉദ്യോഗാർത്ഥികൾ ഉറപ്പാക്കണം. അപേക്ഷ ഒരിക്കൽ സമർപ്പിച്ചത് പിൻവലിക്കാനോ, മോഡിഫൈ ചെയ്യാനോ സാധിക്കില്ല.
 • ഓൺലൈൻ അപേക്ഷാ ഫോം വിജയകരമായി പൂർത്തിയാക്കിയ ശേഷം, ഉദ്യോഗാർഥിക്കു അവന്റെ/അവളുടെ ശരിയായി സമർപ്പിച്ച അപേക്ഷ പ്രിവ്യൂ ചെയ്യാൻ കഴിയും. പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാൻ ഉദ്യോഗാർത്ഥിയോട് നിർദ്ദേശിക്കുന്നു.
 • ഇന്ത്യയുടെ സുപ്രീം കോടതിയുടെയും അതുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും വിവരങ്ങൾക്കും നിർദ്ദിഷ്ട ടെസ്റ്റുകൾ/ഇന്റർവ്യൂവിനുമായി ഉദ്യോഗാർത്ഥി അവന്റെ/അവളുടെ അപേക്ഷ നമ്പർ ശ്രദ്ധാപൂർവ്വം സൂക്ഷിക്കേണ്ടതാണ്.
 • ജൂനിയർ കോടതി അസിസ്റ്റന്റ് തസ്തികയെ സംബന്ധിച്ച അപ്‌ഡേറ്റിനായി കൃത്യമായ ഇടവേളകളിൽ ഉദ്യോഗാർത്ഥികൾ സുപ്രീം ഓഫ് ഇന്ത്യയുടെ (റിക്രൂട്ട്‌മെന്റ് ലിങ്ക്) വെബ്‌സൈറ്റ് സന്ദർശിക്കാൻ നിർദ്ദേശിക്കുന്നു.
 • ഉദ്യോഗാർഥി ഒന്നിൽ കൂടുതൽ അപേക്ഷാ ഫോറങ്ങൾ സമർപ്പിച്ചാൽ, അവൻ/അവൾ അവസാനമായി സമർപ്പിച്ച അപേക്ഷ മാത്രമായിരിക്കും സ്വീകരിക്കുക എന്നത് ശ്രദ്ധിക്കേണ്ടതാണ്.
 • മുൻപ് അയച്ച അപേക്ഷകൾ സ്വീകരിക്കാൻ അഭ്യർത്ഥിക്കുന്ന കത്തിടപാടുകളൊന്നും രജിസ്ട്രി സ്വീകരിക്കുന്നതല്ല. ഒരിക്കൽ അടച്ച ഫീസൊന്നും തിരികെ ലഭിക്കില്ല എന്നത് ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്.
 • ഓൺലൈൻ അപേക്ഷാ ഫോറം പൂരിപ്പിച്ചതിന് ശേഷം കാറ്റഗറി മാറ്റാൻ സാധിക്കുന്നതല്ല.
 • നിർദ്ദേശങ്ങൾ പാലിക്കാത്ത അപേക്ഷകൾ ചുരുക്കത്തിൽ നിരസിക്കപ്പെടുന്നതായിരിക്കും.
 • ടെസ്റ്റുകൾ/ഇന്റർവ്യൂകൾ എന്നിവയ്ക്കു ഹാജരാകുന്നതിന് ഉദ്യോഗാർത്ഥികൾക്ക് ടിഎ/ഡിഎ ലഭിക്കുന്നതല്ല.
 • അഡ്മിറ്റ് കാർഡുകളൊന്നും തപാൽ വഴി അയയ്ക്കുന്നതല്ല. ഉദ്യോഗാർഥി പരീക്ഷയുടെ എല്ലാ ഘട്ടങ്ങളിലുമുള്ള അഡ്മിറ്റ് കാർഡ് സുപ്രീം കോടതി വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യേണ്ടതാണ്.
 • ഒബ്ജക്റ്റീവ് ടൈപ്പ് എഴുത്ത് പരീക്ഷ, കമ്പ്യൂട്ടർ ടൈപ്പിംഗ് സ്പീഡ് ടെസ്റ്റ്, ഡെസ്ക്രിപ്റ്റീവ് ടെസ്റ്റ്‌, ഇന്റർവ്യൂ തുടങ്ങിയവയുടെ അറിയിപ്പുകൾ സുപ്രീം കോടതി വെബ്സൈറ്റ് അതായത് www.sci.gov.in വഴി അറിയിക്കുന്നതാണ്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്എംഎസ് വഴിയും ഇ-മെയിൽ വഴിയും വിവരങ്ങൾ നൽകുന്നതാണ്. അതിനാൽ മുഴുവൻ റിക്രൂട്ട്‌മെന്റ് പ്രക്രിയയിലും ഉദ്യോഗാർഥിക്കു സാധുവായ വ്യക്തിഗത ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ടായിരിക്കേണ്ടതാണ്.
 • ആവശ്യമെങ്കിൽ റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ മാറ്റം വരുതുന്നതിനും, നിയന്ത്രിക്കുന്നതിനും, റദ്ധാക്കുന്നത്തിനുമെല്ലാമുള്ള അവകാശം റജിസ്‌ട്രിക്ക് ഉണ്ടായിരിക്കുന്നതാണ്.

ഓൺലൈൻ അപേക്ഷകൾക്കുള്ള അവസാന തീയതി: 10.07.2022

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...