ഇൻഡോ ട്ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ITBP) കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള ഒഴിവുകൾ അറിയിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷൻ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് (ITBP Constable Recruitment 2022).
ഉദ്യോഗാർത്ഥികൾ 2022 നവംബർ 30ന് മുമ്പാകെ അപേക്ഷകൾ സമർപ്പിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.
Also read: ടി എം സി യിൽ വിവിധ തസ്തികകളിൽ നിയമനം
ഹെഡ്കോൺസ്റ്റബിൾ തസ്തികയിൽ 126ഉം കോൺസ്റ്റബിൾ തസ്തികയിൽ 167ഉം ഒഴിവുകളാണ് ആകെയുള്ളത്.
വിദ്യാഭ്യാസ യോഗ്യത
ഹെഡ്കോൺസ്റ്റബിൾ
- ഫിസിക്സ് കെമിസ്ട്രി മാത്തമാറ്റിക്സ് വിഷയങ്ങൾ ഉൾപ്പെടുന്ന ട്രേഡിൽ ഈ വിഷയങ്ങളിൽ 45% മാർക്കോട് കൂടി പാസ്
അല്ലെങ്കിൽ
- പത്താം ക്ലാസ് പാസും ഇലക്ട്രോണിക്സ് ഇലക്ട്രിക്കൽ കമ്പ്യൂട്ടർ വിഷയങ്ങളിൽ രണ്ടുവർഷത്തെ ഐടിഐ കോഴ്സ് സർട്ടിഫിക്കറ്റും
അല്ലെങ്കിൽ
- പത്താം ക്ലാസ് പാസും അനുബന്ധ ട്രേഡിൽ മൂന്നുവർഷത്തെ ഡിപ്ലോമയും
കോൺസ്റ്റബിൾ
- മെട്രിക്കുലേഷൻ പാസ്
അപേക്ഷിക്കേണ്ട വിധം, തെരഞ്ഞെടുപ്പ് രീതി മറ്റ് അനുബന്ധ വിവരങ്ങൾ എന്നിവയെല്ലാം ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭിക്കും. നോട്ടിഫിക്കേഷൻ അപേക്ഷിക്കേണ്ട വെബ്സൈറ്റും ചുവടെ നൽകിയിരിക്കുന്നു.
Notification | Website
ITBP Constable Recruitment 2022