ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) എൺപതോളം വേക്കൻസികളിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (COPA) അപ്രന്റീസ്ഷിപ്പ് റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട് (IRCTC Computer Operator and Programming Assistant Vacancies 2022).
2022 ഒക്ടോബർ 25 ആണ് അപേക്ഷിക്കാനുള്ള അവസാനത്തെ ഡേറ്റ്. 25 വയസ്സിനു താഴെയുള്ള അർഹരായ ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
Also Read:ആരോഗ്യകേരളത്തിൽ 1700 ഓളം ഒഴിവുകൾ
വിദ്യാഭ്യാസയോഗ്യത
- ഒരു അംഗീകൃത ബോർഡിൽ നിന്നും 50 ശതമാനം മാർക്കോടെ മെട്രിക്കുലേഷൻ പാസ്.
- COPA ട്രേഡിൽ NCVT/SCVT അഫീലിയേറ്റ് ചെയ്ത ഐടിഐ സർട്ടിഫിക്കറ്റ്
അപ്രന്റീസ് ഷിപ് ആക്ട് 1961 പ്രകാരമുള്ള റിക്രൂട്ട്മെന്റ് ആണ്. ഇതുപ്രകാരമുള്ള സംവരണം അർഹരായ ഉദ്യോഗാർഥികൾക്ക് ലഭിക്കുന്നതാണ്. ഡൽഹിയിൽ ആയിരിക്കും പോസ്റ്റിംഗ്.
Notification | Website
IRCTC Computer Operator and Programming Assistant Vacancies 2022