ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റേഡിന്റെ ജൂനിയർ ഓപ്പറേറ്റർ (ഏവിയേഷൻ) Gr. I ന്റെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള തസ്തികയിലെ ഒഴുവുകളിലേക്ക് പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ആവശ്യമുണ്ട്.
തസ്തികയുടെ പേര് : ജൂനിയർ ഓപ്പറേറ്റർ (ഏവിയേഷൻ)
വിദ്യാഭ്യാസ യോഗ്യത
ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 45% മാർക്കും, SC/ST ഉദ്യോഗാർത്ഥികൾക്ക് 40% മാർക്കോടും കൂടി ഹയർ സെക്കൻഡറി (ക്ലാസ് XII) പാസ്സ്. ഒപ്പം റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റി പുറപ്പെടുവിപ്പിച്ച ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്.
പൊതു നിർദ്ദേശങ്ങൾ
ഒരു സംസ്ഥാനത്തിന് കീഴിലുള്ള ഒരു തസ്തികയിലേക്ക് മാത്രമേ ഉദ്യോഗാർഥിക്കു അവകാശമുള്ളൂ. ഒന്നിൽക്കൂടുതൽ സംസ്ഥാനങ്ങൾക്ക് അപേക്ഷ ലഭിച്ചാൽ, എല്ലാ അപേക്ഷകളും ചുരുക്കത്തിൽ നിരസിക്കപ്പെടും.
ഉദ്യോഗാർഥികൾ ഫുൾ ടൈം കോഴ്സുകളിൽ യോഗ്യതാ പരീക്ഷ വിജയിച്ചിരിക്കണം.
അപ്ഡേറ്റുകൾക്കായി ഉദ്യോഗാർഥികൾ ഇടയ്ക്കിടയ്ക്ക് ഇന്ത്യൻ ഓയിൽ കോർപറേഷൻ വെബ്സൈറ്റ് പരിശോധിക്കേണ്ടതാണ്.
അപേക്ഷകർക്ക് സജീവമായ ഒരു ഇ–മെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം, അത് കുറഞ്ഞത് അടുത്ത ഒരു വർഷത്തേക്ക് സാധുതയുള്ളതായിരിക്കണം.
ഏത് രൂപത്തിലും ക്യാൻവാസ് ചെയ്യുന്നത് സ്ഥാനാർത്ഥിയെ അയോഗ്യനാക്കാൻ ബാധ്യസ്ഥമാണ്. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, ഇനിപ്പറയുന്ന ഇ-മെയിൽ ഐഡി [email protected] എന്ന വിലാസത്തിൽ അറിയിക്കാവുന്നതാണ. ബന്ധപ്പെടേണ്ട നമ്പർ 044 –28339172/9219.
ജോലി സ്ഥലം : തെലുങ്കനാ, കർണാടക തമിഴ്നാട് & പുതുചേരി
അപേക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ 29/07/2022 നു അവസാനിക്കുന്നതാണ്.
ഔദ്യോഗിക അറിയിപ്പ് : Click Here