ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (Indian Overseas Bank Recruitment).
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 നവംബർ 30ന് മുൻപാകെ അപേക്ഷകൾ സമർപ്പിക്കണം. 25നും 30നും ഇടയ്ക്ക് പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷകൾ സമർപ്പിക്കുവാനാകൂ. അർഹരായവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
Also read: ആയിരത്തിൽ പരം ഒഴിവുകളിലേക്ക് അപ്രന്റീസ്ഷിപ് മേള
യോഗ്യത
- കമ്പ്യൂട്ടർ സയൻസ് ബി ഇ/ ബി ടെക്/ എം ഇ/ എംടെക്/ എം സി എ/ എം എസ് സി/പിജി ഡിപ്ലോമ
- മൂന്നു വർഷത്തെ പ്രവർത്തിപരിചയം
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 500/- രൂപയാണ് അപേക്ഷാ ഫീസ്. എസ് സി/ എസ് ടി/ ഭിന്നശേഷി വിഭാഗക്കാർക്ക് 100/- രൂപ. ചെന്നൈയിൽ ആയിരിക്കും നിയമനം. ആകെ 25 ഒഴിവുകൾ ഉണ്ട്.
ഓരോ തസ്തികയിലേക്കും വേണ്ട വിദ്യാഭ്യാസ യോഗ്യത, അപേക്ഷിക്കേണ്ട വിധം മറ്റു വിവരങ്ങൾ എന്നിവയെല്ലാം ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്. നോട്ടിഫിക്കേഷനും അപേക്ഷിക്കേണ്ട വെബ്സൈറ്റും ചുവടെ നൽകിയിരിക്കുന്നു.
Notification | Website
Indian Overseas Bank Recruitment