ഇന്ത്യൻ നേവി അഗ്നിപഥ് സ്കീം പുതിയ നോട്ടിഫിക്കേഷനിലൂടെ 1400 ഒഴിവുകളിലേക്കുള്ള നിയമനം പ്രഖ്യാപിച്ചിട്ടുണ്ട് (Indian Navy Agniveer Recruitment).
2022 ഡിസംബർ 17 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഓൺലൈനായിയാണ് അപേക്ഷ അയക്കേണ്ടത്. അഗ്നിവീർ (എസ് എസ് ആർ) 01/2023 ബാച്ചിലേക്കാണ് നിയമനം നടക്കുന്നത്. ആകെയുള്ള 1400 ഒഴിവുകളിൽ 280 എണ്ണം സ്ത്രീകൾക്കു മാത്രമായുള്ളതാണ്.
2022 മെയ് ഒന്നിനും 2005 ഒക്ടോബർ 31നും ഇടയ്ക്ക് ജനിച്ചവർക്കാണ് അപേക്ഷകൾ അയക്കുവാൻ സാധിക്കുക.
Also read: എസ് എസ് സി കോൺസ്റ്റബിൾ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം
യോഗ്യതകൾ
- മാക്സ്, ഫിസിക്സ് വിഷയങ്ങൾ ഉൾപ്പെട്ട പ്ലസ് ടു കോഴ്സ് പഠിച്ചവർ ആയിരിക്കണം അതോടൊപ്പം. കെമിസ്ട്രി/ ബയോളജി/ കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നും പഠിച്ചിരിക്കണം.
- അവിവാഹിതർക്കേ അപേക്ഷിക്കുവാൻ ആകൂ
- പുരുഷന്മാർക്ക് 157 സെന്റീമീറ്ററും സ്ത്രീകൾക്ക് 152 സെന്റീമീറ്ററും ഉയരവും അതിനൊത്ത ഭാരവും ഉണ്ടായിരിക്കണം
ശാരീരിക ക്ഷമതാ പരിശോധനയും മറ്റ് യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയുമെല്ലാം ഔദ്യോഗിക നോട്ടിഫിക്കേഷനിലുണ്ട്. നോട്ടിഫിക്കേഷൻ അപേക്ഷിക്കാനുള്ള വെബ്സൈറ്റും ചുവടെ നൽകിയിരിക്കുന്നു. 2022 ഡിസംബർ 8 മുതൽ അപേക്ഷകൾ അയച്ചു തുടങ്ങാം.
Notification | Website
Indian Navy Agniveer Recruitment