ഇന്ത്യൻ പൗരന്മാരായിട്ടുള്ളവർക്ക് ഇന്ത്യൻ ബാങ്കിൽ അവസരം. കരാർ അടിസ്ഥാനത്തിൽ ക്യാഷ് മാനേജ്മെൻ്റ് സർവീസിൻ്റെ വെർട്ടിക്കൽ ഹെഡ് പോസ്റ്റിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഡിജിറ്റൽ മാർഗത്തിൽ നടക്കുന്ന പണമിടപാടുകൾ സുരക്ഷിതമായാണ് നടക്കുന്നതെന്ന് ന്ന് ഉറപ്പാക്കുകയാണ് ജോലി.
അപേക്ഷ ഫീസ്
അപേക്ഷ ഫീസ് 1000/- രൂപയാണ്. ഉദ്യോഗാർഥികൾക്ക് ഇൻ്റർനെറ്റ് ബാങ്കിംഗ് മുഖേനയോ NEFT അല്ലെങ്കിൽ RTGS സംവിധാനം ഉപയോഗിച്ചോ പണം അടക്കാൻ സാധിക്കും.
പ്രായപരിധി
01/01/2022 യിൽ 35 വയസിനും 55 വയസിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം.
കോൺട്രാക്ട് പിരീഡ്
അടിസ്ഥാനപരമായി 3 വർഷം ആണ് കരാർ. ഇത് ഉദ്യോഗാർഥികളുടെ പെർഫോമൻസിൻ്റെ അടിസ്ഥാനത്തിൽ നീളുന്നതാണ്. ജോലി സ്ഥലം എന്നത് ചെന്നൈ അല്ലെങ്കിൽ ബാങ്ക് നിർദേശിക്കുന്ന സ്ഥലം ആയിരിക്കും.
വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തി പരിചയവും
ഗവണ്മെൻ്റ് അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം
MBA അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്കും മാനേജ്മെൻറ് വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ വിദ്യാഭാസം ഉള്ളവർക്ക് മുൻഗണന.
BFSI സെക്ടറിൽ കുറഞ്ഞത് 10 വർഷമെങ്കിലും പരിചയമുണ്ടായിരിക്കണം. ഇതിൽ 3 വർഷമെങ്കിലും ക്യാഷ് മാനേജ്മെൻ്റ് ബിസിനസ്സ് വെർട്ടിക്കൽ പൊസിഷനിൽ സീനിയർ അല്ലെങ്കിൽ ഹെഡ് ലെവൽ പൊസിഷനിൽ ജോലി ചെയ്തിട്ടുണ്ടാവണം.
അവസാന തീയതി
അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 ജൂലൈ 13 ആണ്.
എങ്ങനെ അപേക്ഷിക്കാം
അപേക്ഷകർ നിർദ്ദേശിച്ചിരിക്കുന്ന മാതൃകയിൽ അപേക്ഷ തയാറാക്കി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒപ്പം താഴെ കാണുന്ന അഡ്രസിൽ അപേക്ഷകൾ അയക്കേണ്ടതാണ്. അപേക്ഷ കവറിൻ്റെ മുകളിൽ Application for the post of Vertical Head for Cash Management Services എന്ന് കൃത്യമായി എഴുതിയിരിക്കണം.
അഡ്രസ്സ്
General Manager (CDO), Indian Bank
Corporate Office, HRM Department, Recruitment Section
254-260, Avvai Shanmugham Salai, Royapettah,
Chennai, Pin – 600 014, Tamil Nadu.
സെലക്ഷൻ പ്രൊസസ്സ്
ലഭിക്കുന്ന അപേക്ഷകൾ യോഗ്യത, പ്രവർത്തി പരിചയം എന്നതിൻ്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നതാണ്.
തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികളെ ഫൈനൽ സെലക്ഷൻ പ്രൊസസ്സ് ആയിട്ടുള്ള ഇൻ്റർവ്യുവിന് വിളിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, ഇൻ്റർവ്യൂവിലുള്ള പെർോർമൻസ് എന്നിവയെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും തിരഞ്ഞെടുപ്പ്.
ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് : Click here