Sunday, July 3, 2022

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അവസരം 

Date:

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ ബിലാസ്പൂർ ഡിവിഷനിൽ 1961ലെ അപ്രന്റീസ് ആക്ട് പ്രകാരം ട്രേഡ് അപ്രന്റീസ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.

ഇന്ത്യയിലെ പതിനെട്ട് റെയിൽവേ സോണുകളിൽ ഒന്നാണ് സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ (ചുരുക്കത്തിൽ SECR).  സോൺ ഓഫീസ് ബിലാസ്പൂർ ആസ്ഥാനമാക്കി ബിലാസ്പൂർ, നാഗ്പൂർ, റായ്പൂർ ഡിവിഷൻ എന്നിവ ഉൾക്കൊള്ളുന്നു. ഈ സോൺ മുമ്പ് സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ ഭാഗമായിരുന്നു.  ഇത് 1998 സെപ്റ്റംബർ 20 ന് ഉദ്ഘാടനം ചെയ്യുകയും 2003 ഏപ്രിൽ 1 ന് രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു.

ഒഴിവുകൾ 

 • കാർപെന്റർ
 • COPA
 • ഡ്രാഫ്റ്റ്സ്മാൻ
 • ഇലക്ട്രീഷ്യൻ
 • ഇലക്ട്രോണിക് (MECH)
 • ഫിറ്റർ
 • മെഷിനിസ്റ്റ്
 • പെയിന്റർ
 • പ്ലംബർ
 • മെക്കാനിക്ക്
 • ഷീറ്റ് മെറ്റൽ വർക്ക്‌
 • സ്റ്റെനോ
 • ടർണർ
 • വെൽഡർ
 • വയർമാൻ
 • ഗ്യാസ് കട്ടർ
 • ഡിജിറ്റൽ ഫോട്ടോഗ്രാഫർ

യോഗ്യത

 • 10+2 സമ്പ്രദായത്തിന് കീഴിലുള്ള പത്താം ക്ലാസ് പരീക്ഷ അല്ലെങ്കിൽ അതിന് തുല്യമായ പരീക്ഷ പാസായിരിക്കണം.
 • അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ കോഴ്സ് പാസായിരിക്കണം.

പ്രായപരിധി

ഉദ്യോഗാർഥിക്കു 01/07/2022 നു 15 വയസ്സ് പൂർത്തിയാക്കിയിരിക്കണം കൂടാതെ 24 വയസ്സ് തികയാനും പാടില്ല. ഉയർന്ന പ്രായപരിധിയിൽ SC/ST ഉദ്യോഗാർത്ഥികൾക്ക് 05 വയസ്സും ഒബിസിക്ക് 03 വയസ്സും ഇളവ് ലഭിക്കും. വിമുക്തഭടനും പിഡബ്ല്യുഡിക്കും 10 വർഷം.

പൊതുവായ നിർദ്ദേശങ്ങൾ

 • ഓൺലൈനായി മാത്രമേ അപേക്ഷകൾ സമർപ്പിക്കാവൂ.
 • ഒരു ഉദ്യോഗാർത്ഥി SC/ST/OBC കമ്മ്യൂണിറ്റിയിൽ പെട്ടയാളാണെങ്കിൽ,  വെബ് പോർട്ടലിൽ ജാതി സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.
 • ഏതെങ്കിലും രീതിയിൽ ക്യാൻവാസ് ചെയ്യുന്ന ഉദ്യോഗാർഥിയെ അയോഗ്യനാക്കുന്നതാണ്.
 • ഉദ്യോഗാർത്ഥികൾക്ക് യാത്രാ അലവൻസ്/പ്രതിദിന അലവൻസ് നൽകുന്നതല്ല.
 • അപേക്ഷകർ നിലവിലെ പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോയുടെ സോഫ്റ്റ്/സ്കാൻ ചെയ്ത് കൂടെ വിദ്യാഭ്യാസ/സാങ്കേതിക യോഗ്യതയുമായി ബന്ധപ്പെട്ട ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത് ഒപ്പിട്ട് സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
 • സ്ഥിരീകരണത്തിനായി ആവശ്യമായ രേഖകൾ ഹാജരാക്കുമ്പോൾ എന്തെങ്കിലും പൊരുത്തക്കേട് ശ്രദ്ധയിൽപ്പെട്ടാൽ അപേക്ഷ റദ്ധാക്കുന്നതാണ്.
 • അപേക്ഷകൻ തെറ്റായ/വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയതായി ഭരണ കൂടത്തിന്റെ ശ്രദ്ധയിൽ പെട്ടാൽ പരിശീലനത്തിന് തിരഞ്ഞെടുത്തതിന് ശേഷമോ / ഏത് ഘട്ടത്തിൽ ആയിരുന്നാലും ഒരറിയിപ്പും കൂടാതെ ഉദ്യോഗാർഥിയെ ഡിസ്ചാർജ് ചെയ്യുന്നതായിരിക്കും.
 • ഉദ്യോഗാർഥിയുടെ സ്വീകാര്യത/ നിരസിക്കൽ തുടങ്ങിയ എല്ലാ കാര്യങ്ങളിലും റെയിൽവേ ഭരണകൂടത്തിന്റെ തീരുമാനം അന്തിമമായിരിക്കും.

അപേക്ഷ സ്വീകരിക്കുന്ന തീയതി : ഓൺലൈൻ അപേക്ഷ 23-05-2022 മുതൽ 22-06-2022 സമർപ്പിക്കാവുന്നതാണ്.

വിജ്ഞാപനം വായിക്കുക

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...