ആർമി പ്രസിദ്ധീകരിച്ച പരസ്യം അനുസരിച്ച്, മെറ്റീരിയൽ അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ലർക്ക് (എൽഡിസി), ഫയർമാൻ, ട്രേഡ്സ്മാൻ മേറ്റ്, എംടിഎസ് (ഗാർഡനർ), എംടിഎസ് (മെസഞ്ചർ), ഡ്രാഫ്റ്റ്സ്മാൻ എന്നിങ്ങനെ തസ്തികകളിലേക്കാണ് നിയമനം.
1. മെറ്റീരിയൽ അസിസ്റ്റന്റ്
യോഗ്യത
- അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം.
- ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും മെറ്റീരിയൽ മാനേജ്മെന്റിൽ ഡിപ്ലോമ.
2. ലോവർ ഡിവിഷൻ ക്ലാർക്ക് (LDC)
യോഗ്യത
- അംഗീകൃത ബോർഡിൽ നിന്നും +2 പാസ്സ് അല്ലെങ്കിൽ തത്തുല്യം.
3. ഫയർമാൻ
യോഗ്യത
- അംഗീകൃത ബോർഡിൽ നിന്നും മാട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
4. ട്രേഡ്സ്മെൻ
യോഗ്യത
- അംഗീകൃത ബോർഡിൽ നിന്നും മാട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
5. മൾട്ടി ടാസ്കിംഗ് സ്റ്റാഫ്
യോഗ്യത
- അംഗീകൃത ബോർഡിൽ നിന്നും മാട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
6. ഡ്രാഫ്റ്റ്സ്മാൻ
യോഗ്യത
- അംഗീകൃത ബോർഡിൽ നിന്നും മാട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം
- അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡ്രാഫ്റ്റ്സ്മാൻഷിപ്പ് (സിവിൽ) രണ്ട് വർഷത്തെ ഡിപ്ലോമ / സർട്ടിഫിക്കറ്റ്.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർഥി അപേക്ഷ അയക്കുമ്പോൾ ശരിയായ രീതിയിൽ സീൽ ചെയ്ത ഒരു കവറിൽ വേണം അഡ്രസിലേക്ക് അയക്കാൻ. അപേക്ഷ അപേക്ഷയുടെ പുറത്ത് കവറിനു മുകളിലായി “APPLICATION FOR THE POST OF _____________________” എന്നെഴുതി അയക്കണം.
ഇനിപ്പറയുന്ന രേഖകളുടെ/സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി അപേക്ഷയോടൊപ്പം ചേർക്കേണ്ടതാണ്:
- സ്വയം സാക്ഷ്യപ്പെടുത്തിയ ഏറ്റവും പുതിയ 2 പാസ്പോർട്ട് സൈസ് ഫോട്ടോ ആവശ്യമാണ്.
- ഇനിപ്പറയുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഇതോടൊപ്പം സമർപ്പിക്കണം.
- വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്
- ജനന സർട്ടിഫിക്കറ്റ്
- ബാധകമാകുന്നിടത്ത് ജാതി സർട്ടിഫിക്കറ്റ്
- വിമുക്തഭടനുള്ള ഡിസ്ചാർജ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ യോഗ്യതയുള്ളവരിൽ നിന്നുള്ള എൻ.ഒ.സി.
- കേന്ദ്ര / സംസ്ഥാന സർക്കാർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്.
അപൂർണ്ണമായ / വ്യക്തമല്ലാത്ത അപേക്ഷകൾ അസാധുവായി കണക്കാക്കി അത് നിരസിക്കുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികളെ മാത്രമേ പരീക്ഷയ്ക്ക് വിളിക്കൂ.
പരീക്ഷയുടെ തീയതിയും സ്ഥലവും അക്നോളജ്മെന്റ് കാർഡ് വഴി അറിയിക്കുന്നതാണ്.