Sunday, July 3, 2022

DRDO-യിൽ ശാസ്ത്രജ്ഞരുടെ ഒഴിവുകൾ

Date:

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) റിക്രൂട്ട്മെന്റ് & അസസ്മെന്റ് സെന്റർ (RAC) വിവിധ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

ഇന്ത്യയുടെ സൈനികസംബന്ധിയായ സാങ്കേതികവിദ്യാ വികാസത്തിന്റെ ചുമതലയുള്ള ഗവേഷണസ്ഥാപനമാണ് ഡിഫൻസ് റിസേർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). ഇതിനെ ആസ്ഥാനം ന്യൂ ഡൽഹിയാണ്. 1958-ൽ ആണ്, സാങ്കേതികവിദ്യാ വികസന സ്ഥാപനം(ടെക്നിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്), സാങ്കേതികവിദ്യാ വികസന ഉത്പാദന ഡയറക്റ്ററേറ്റ് (ഡയറക്റ്ററേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്മെന്റ് ആൻഡ് പ്രൊഡക്ഷൻ), പ്രതിരോധ ശാസ്ത്ര സ്ഥാപനം (ഡിഫൻസ് സയൻസ് ഓർഗനൈസേഷൻ) എന്നിവയുടെ ലയനത്തിലൂടെ ഡിആർഡിഒ നിലവിൽ വന്നത്. ഡിആർഡിഒ-യുടെ ഭരണപരമായ മേൽനോട്ട നിയന്ത്രണ ചുമതല കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ നിക്ഷിപ്തമാണ്.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക സാങ്കേതികവിദ്യകളിൽ സ്വാശ്രയത്വത്തിനായി, രാജ്യത്തിന്റെ പ്രതിരോധത്തിന് ആവശ്യമായ വിവിധ സംവിധാനങ്ങൾ, ഉപസിസ്റ്റങ്ങൾ, ഉപകരണങ്ങൾ, ഉൽപ്പന്നങ്ങൾ എന്നിവയുടെ ശാസ്ത്രീയ ഗവേഷണം, രൂപകൽപ്പന, വികസനം, പരിശോധന, വിലയിരുത്തൽ എന്നിവയുടെ പ്രോഗ്രാമുകൾ DRDO രൂപപ്പെടുത്തുകയും നടപ്പിലാക്കുകയും ചെയ്യുന്നു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സർവീസ് (ഡിആർഡിഎസ്) എന്നറിയപ്പെടുന്ന ഗ്രൂപ്പ് ‘എ’ ടെക്‌നിക്കൽ സർവീസിൽ ഉയർന്ന യോഗ്യതയുള്ളതും കഴിവുള്ളതുമായ ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും ഡിആർഡിഒ നിയമിക്കുന്നു.

DRDO യുടെ DRDS കേഡറിലെ ഇനിപ്പറയുന്ന തസ്തികകളിലേക്ക് RAC വെബ്‌സൈറ്റ് വഴി ഓൺലൈൻ റിക്രൂട്ട്‌മെന്റ് അപേക്ഷകൾ ക്ഷണിക്കുന്നു.

തസ്തികകൾ / വിദ്യാഭ്യാസ യോഗ്യതകൾ 

എഞ്ചിനീയറിംഗ്

അംഗീകൃത സർവകലാശാലയിൽ നിന്ന് എഞ്ചിനീറിങ്ങിൽ കുറഞ്ഞത് ഫസ്റ്റ് ക്ലാസ്സ്‌ മാർക്കോടെ എഞ്ചിനീയറിംഗ് / ടെക്നോളജി ബിരുദം.

7 – 13 വർഷത്തെ ജോലി പരിചയം

നേവൽ അർച്ചിട്ടക്ചർ ആൻഡ് ഷിപ്ബിൽഡിംഗ് 

ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നോ തത്തുല്യമായതിൽ നിന്നോ നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ്ബിൽഡിംഗിൽ കുറഞ്ഞത് ഫസ്റ്റ് ക്ലാസ്സ്‌ മാർക്കോടെ എഞ്ചിനീയറിംഗ് / ടെക്‌നോളജിയിൽ ബിരുദം.

സബ്മറൈൻ / മറൈൻ വെഹിക്കിളുകളിൽ ഡിസൈൻ, കൺസ്ട്രക്ഷൻ, റിപ്പയർ ആൻഡ് മോഡണൈസേഷൻ തുടങ്ങിയവയിൽ 10 വർഷത്തെ പ്രവർത്തന പരിചയം.

കെമിസ്ട്രി

അംഗീകൃത സർവകലാശാലയിൽ നിന്നും ഫസ്റ്റ് ക്ലാസ്സ്‌ മാർക്കോടെ കെമിസ്ട്രിയിൽ ബിരുദാനന്ദര ബിരുദം.

റിസർച്ച് / സിംതെസിസ് ഓഫ് എനെർജിറ്റിക് മെറ്റീരിയൽസ് /അനലിറ്റിക്കൽ കെമിസ്ട്രി / പോളിമർ കെമിസ്ട്രി തുടങ്ങിയവയിൽ കുറഞ്ഞത് 7 വർഷത്തെ എക്സ്പീരിയൻസ്.

ഫിസിക്സ്‌ 

  • അംഗീകൃത സർവകലാശാലയിൽ നിന്നും ഫസ്റ്റ് ക്ലാസ്സ്‌ മാർക്കോടെ ഫിസിക്സിൽ ബിരുദാനന്ദര ബിരുദം.

പൊതു നിർദ്ദേശങ്ങൾ 

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് RAC വെബ്സൈറ്റിൽ ലഭ്യമാണ്

നിർദ്ദേശങ്ങൾക്കനുസൃതമായി ഉദ്യോഗാർത്ഥികൾ ലോക്ക് ചെയ്യാത്ത/ഫൈനൽ ചെയ്യാത്ത അപേക്ഷകൾ സ്വയമേവ നിരസിക്കുന്നതാണ്.

കമ്പ്യൂട്ടർ സംവിധാനവും ഇതുമായി ബന്ധപ്പെട്ട് ഒരു കത്തിടപാടുകളും സ്വീകരിക്കുന്നതല്ല.

അന്തിമ സമർപ്പണത്തിന് ശേഷം കൂടുതൽ എഡിറ്റിംഗ് അനുവദിക്കില്ല എന്നതിനാൽ, ആവശ്യമായ എല്ലാ രേഖകളും അപേക്ഷയിൽ ശ്രദ്ധാപൂർവ്വം ചേർക്കേണ്ടതാണ്.

അപേക്ഷകർ പ്രായം, അവശ്യ യോഗ്യത, അനുഭവപരിചയം തുടങ്ങിയവ ഉറപ്പുവരുത്തണം.

ഓൺലൈൻ സമർപ്പിക്കലിന്റെ അവസാന തീയതി കഴിഞ്ഞാൽ അപേക്ഷയിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നതല്ല.

ഒഴിവുകളുടെ എണ്ണത്തിൽ വ്യത്യാസം വരാം.

അപേക്ഷകർ അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റരുതെന്ന് നിർദ്ദേശിക്കുന്നു, കാരണം അവരുടെ ഷോർട്ട്‌ലിസ്റ്റിംഗ്/തിരഞ്ഞെടുപ്പ് നിലയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ നൽകിയ മൊബൈൽ നമ്പർ വഴിയാണ് അറിയിക്കുക.

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ RAC വെബ്സൈറ്റിൽ ലഭ്യമാണ്.

കാലാകാലങ്ങളിൽ നൽകുന്ന അപ്‌ഡേറ്റുകൾക്കായി ഉദ്യോഗാർത്ഥികൾക്ക് RAC വെബ്‌സൈറ്റ് സന്ദർശിക്കുന്നത് തുടരാൻ നിർദ്ദേശിക്കുന്നു.

എംപ്ലോയ്‌മെന്റ് ന്യൂസിൽ പ്രസിദ്ധീകരിച്ച പരസ്യത്തിന്റെ മലയാളം പതിപ്പിൽ അവ്യക്തത ഉണ്ടെകിൽ ഇംഗ്ലീഷ് പതിപ്പും നിരീക്ഷിക്കേണ്ടതാണ്.

ഇന്റർവ്യൂ സമയത്ത് സ്ഥിരീകരണത്തിനായി ഉദ്യോഗാർത്ഥികൾ എല്ലാ സർട്ടിഫിക്കറ്റുകളും ഒറിജിനലിൽ ഹാജരാക്കണ്ടതാണ്.

ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, അനുഭവപരിചയം, രേഖകൾ എന്നിവയ്ക്കായി സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ ഇല്ലാതെ ലഭിക്കുന്ന അപേക്ഷകൾ, അപൂർണമായ അപേക്ഷകൾ എന്നിവയെല്ലാം ബന്ധപ്പെട്ട് ഒരു കത്തിടപാടുകളും നടത്താതെ തന്നെ നിരസിക്കുന്നതായിരിക്കും.

ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഓരോ തസ്തികയ്ക്കും വെവ്വേറെ അപേക്ഷിക്കണം. അത്തരം സന്ദർഭങ്ങളിൽ നിങ്ങൾ അപേക്ഷിച്ച/അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന മറ്റ് പോസ്റ്റുകളുടെ ഇനം, നമ്പർ എന്നിവ ചേർക്കുക.

ട്രെയിനി, പാർട്ട് ടൈം അടിസ്ഥാനത്തിൽ, ദിവസ വേതനം, വിസിറ്റിംഗ്/അതിഥി ഫാക്കൽറ്റി എന്നിവയിൽ ഒരു ഉദ്യോഗാർത്ഥി നൽകിയ അനുഭവ കാലയളവ് ഇന്റർവ്യൂവിനുള്ള ഉദ്യോഗാർത്ഥികളെ ഷോർട് ലിസ്റ്റ് ചെയ്യുന്നതിനുള്ള യോഗ്യതയായി കണക്കാക്കുന്നതല്ല.

ഓൺലൈൻ റിക്രൂട്ട്‌മെന്റ് അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ ഒഴിവുകളും ഉള്ളടക്കങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ പരസ്യം കൂടാതെ RAC വെബ്‌സൈറ്റിലും പ്രസിദ്ധീകരിചിരിക്കുന്നത് ശ്രദ്ധാപൂർവ്വം വായിക്കാൻ അഭ്യർത്ഥിക്കുന്നു.

ജനനത്തീയതി തെളിവ്: ഉചിതമായ പ്രാദേശിക അതോറിറ്റി നൽകുന്ന മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്/ഹൈസ്കൂൾ സർട്ടിഫിക്കറ്റ്/ജനന സർട്ടിഫിക്കറ്റ്.

കോൺടാക്ട് ഡീറ്റെയിൽസ് 

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്, ദയവായി ഫോൺ നമ്പറിൽ 011-23889528 ബന്ധപ്പെടുക. അല്ലെങ്കിൽ [email protected] എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : 28-06-2022

ഔദ്യോഗിക അറിയിപ്പ്

ബന്ധപ്പെട്ട കാര്യങ്ങൾ

വോയ്‌സ്, വീഡിയോ കോളുകൾക്കായി ഇത്തിസലാത്തിന്റെ സൗജന്യ ആപ്പ്

പ്രാദേശികവും അന്തർദേശീയവുമായ പണ കൈമാറ്റങ്ങൾ, വാർത്തകൾ, ഗെയിമുകൾ, ഹോം സേവനങ്ങൾ എന്നീ...

സൗദിയിൽ എക്സിറ്റ് റീ എൻട്രി വിസ എങ്ങനെ പ്രിന്റ് ചെയ്യാം?

അബ്‌ഷർ അക്കൗണ്ട് വഴിയും ജവാസാത്ത് വെബ്‌സൈറ്റ് വഴിയും ആശ്രിതർക്ക് എക്‌സിറ്റ് റീ...