ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ നിരവധി ഒഴിവുകളിലേക്ക് താല്പര്യമുള്ള ഉദ്യോഗർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) ഇന്ത്യയിലെ ഒരു റോഡ് നിർമ്മാണ എക്സിക്യൂട്ടീവ് സേനയാണ്, അത് ഇപ്പോൾ നിലനിൽക്കുന്നത് ഇന്ത്യൻ സായുധ സേനയുടെ ഭാഗമായാണ്. BRO ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിലും സൗഹൃദപരമായ അയൽരാജ്യങ്ങളിലും റോഡ് ശൃംഖലകൾ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. 2015-ലെ കണക്കനുസരിച്ച്, BRO 50,000 കിലോമീറ്ററിലധികം റോഡുകളും 450-ലധികം സ്ഥിരമായ പാലങ്ങളും മൊത്തം 44,000 മീറ്ററിലധികം (27 മൈൽ) നീളവും തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ 19 എയർഫീൽഡുകളും നിർമ്മിച്ചിട്ടുണ്ട്. സ്നോ ക്ലിയറൻസ് പോലുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പരിപാലിക്കുന്നതിനും BRO യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
1. സ്റ്റോർ കീപ്പർ ടെക്നിക്കൽ
യോഗ്യത
- അംഗീകൃത ബോർഡിൽ നിന്ന് 10+ 2 അല്ലെങ്കിൽ തത്തുല്യം
- വാഹനങ്ങൾ അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഉപകരണങ്ങളുമായി ബന്ധപ്പെട്ട സ്റ്റോർ കീപ്പിംഗ് അറിവ് ഉണ്ടായിരിക്കുക.
2. മൾട്ടി സ്കിൽഡ് വർക്കർ
യോഗ്യത
- അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
പൊതു നിർദ്ദേശങ്ങൾ
- പുരുഷ ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷ അയക്കുക.
- ഉദ്യോഗാർഥികൾ തീർച്ചയായും ഇന്ത്യൻ പൗരൻ ആയിരിക്കണം.
- അല്ലെങ്കിൽ ഇന്ത്യാ ഗവൺമെന്റ് പുറപ്പെടുവിച്ച യോഗ്യതാ സർട്ടിഫിക്കറ്റ് ലഭിച്ച വ്യക്തി ആയിരിക്കണം.
- സെന്റർ ഫോർ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് & പ്രാക്ടിക്കൽ ടെസ്റ്റ് (ട്രേഡ് ടെസ്റ്റ്) കൂടാതെ എഴുത്തുപരീക്ഷയും – എല്ലാ ടെസ്റ്റുകളും GREF സെന്റർ ക്യാമ്പ്, അലണ്ടി റോഡ്, പൂനെ വച്ചു നടത്തുന്നതാണ്.
- ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ വിദ്യാഭ്യാസ/സാങ്കേതികവിദ്യ ഉണ്ടായിരിക്കണം
- ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ വിദ്യാഭ്യാസ/സാങ്കേതികവിദ്യ ഉണ്ടായിരിക്കണം. സ്ഥാനാർത്ഥി ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽ അത്തരം ഉദ്യോഗാർത്ഥികൾ സർവീസിൽ നിന്ന് പിരിച്ചുവിടപ്പെടാൻ / നീക്കം ചെയ്യപ്പെടാൻ ബാധ്യസ്ഥരാണ്.
- ഉദ്യോഗാർത്ഥി നിശ്ചിത മാതൃകയിൽ മാത്രം അപേക്ഷ സമർപ്പിക്കണം. നിശ്ചിത സ്ഥലങ്ങളിൽ ഒപ്പിടണം. അപേക്ഷ നല്ല നിലവാരമുള്ള A4-ൽ സൈസ് ബോണ്ട് (75 GSM) പേപ്പറിൽ ആയിരിക്കണം.
- ഉദ്യോഗാർഥികൾ BRO വെബ്സൈറ്റിൽ നിന്നും അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത് നൽകിയിരിക്കുന്ന ഫോർമാറ്റിൽ അവസാന തീയ്യതിക്കു മുൻപായി അപേക്ഷ സമർപ്പിക്കണം.
- അപേക്ഷ സമർപ്പിക്കുന്ന തീയതിയിലെ പത്താം ക്ലാസ്/ഹൈസ്കൂൾ പരീക്ഷാ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ജനനത്തീയതി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്. സർട്ടിഫിക്കറ്റിന്റെ സ്ഥാനത്തുള്ള മാർക്ക് ഷീറ്റുകൾ ജനനത്തീയതിയുടെ തെളിവായി സ്വീകരിക്കില്ല.
- എഴുത്ത് പരീക്ഷ, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (പിഇടി), പ്രാക്ടിക്കൽ ടെസ്റ്റ് (ട്രേഡ് ടെസ്റ്റ്), പ്രൈമറി മെഡിക്കൽ എക്സാമിനേഷൻ (പിഎംഇ) എന്നിവയ്ക്കുള്ള കോൾ ലെറ്ററുകൾ തപാൽ വഴി അയക്കുന്നതാണ് കൂടാതെ അത് BRO വെബ്സൈറ്റിലും കാണാം.
- തപാൽ കാലതാമസം / കോൾ ലെറ്ററുകളുടെ തെറ്റായ ഡെലിവറി തുടങ്ങിയവയ്ക്കു കമാൻഡന്റ്, GREF സെന്റർ ഉത്തരവാദി ആയിരിക്കുന്നതല്ല.
- പ്രൊവിഷണൽ മെറിറ്റ് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികളെ ആദ്യം തിരഞ്ഞെടുക്കുന്നത്.
- SC അല്ലെങ്കിൽ ST അല്ലെങ്കിൽ OBC എന്ന് സൂചിപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷാ ഫോമിൽ ജാതി സർട്ടിഫിക്കറ്റ് ആഡ് ചെയ്യേണ്ടതാണ്.
അപേക്ഷ അയക്കേണ്ട വിധം
- ഇംഗ്ലീഷ് / ഹിന്ദി ഭാഷയിൽ മാത്രമേ ഉദ്യോഗാർഥി അപേക്ഷ പൂരിപ്പിക്കാൻ പാടുള്ളു.
- ഒരു ഉദ്യോഗാർത്ഥിയും ഒരേ തസ്തികയിലേക്ക് ഒന്നിൽ കൂടുതൽ അപേക്ഷകൾ അയക്കൻ പാടില്ല. ഉദ്യോഗാർത്ഥി ഒരു തസ്തികയിലേക്ക് ഒന്നിലധികം അപേക്ഷകൾ അപേക്ഷിച്ചാൽ, ആ കാൻഡിഡേറ്റ് റദ്ദാക്കപ്പെടുന്നതാണ്.
- അപേക്ഷാ ഫോമിലും അഡ്മിറ്റ് കാർഡിലും അപേക്ഷകർ ഏറ്റവും പുതിയ ഫോട്ടോ പതിപ്പിക്കേണ്ടതാണ്.
- ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ സെപ്പറേറ്റ് ഫീസ് നൽകി സെപ്പറേറ്റ് അപേക്ഷ അയക്കേണ്ടതാണ്.
- ഒരു കവറിൽ ഒരു പോസ്റ്റിലേക്കുള്ള ഒരു അപേക്ഷ മാത്രമേ ഉണ്ടാകാൻ പാടുള്ളു.
- ഉദ്യോഗാർഥികൾ നൽകുന്ന അഡ്രസ് യോഗ്യതയുള്ള അതോറിറ്റി നൽകുന്ന സർട്ടിഫിക്കറ്റ് അനുസരിച്ചായിരിക്കണം.
- ഹിന്ദിയോ ഇംഗ്ലീഷോ ഒഴികെയുള്ള ഭാഷയിലുള്ള ഏതെങ്കിലും സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സബ്മിറ്റ് ചെയ്യുന്നുണ്ട് എങ്കിൽ ഹിന്ദിയിലോ ഇംഗ്ലീഷിലോ ഉള്ള വിവർത്തനത്തോടൊപ്പം ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കൂടി സബ്മിറ്റ് ചെയ്യേണ്ടതാണ്.
- സ്വകാര്യ തൊഴിലുടമയിൽ നിന്നുള്ള എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് (ആവശ്യമുള്ളിടത്തെല്ലാം) സീലിനൊപ്പം റഫറൻസ് നമ്പർ ഉദ്ധരിച്ച് അച്ചടിച്ച ലെറ്റർഹെഡിൽ ഉണ്ടായിരിക്കണം.