Thursday, August 11, 2022

BECIL റിക്രൂട്ട്‌മെന്റ് 2022 – നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Date:

ബിലാസ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) ഓഫീസിലേക്ക് താഴെപ്പറയുന്ന തൊഴിലാളികളെ പൂർണ്ണമായും കരാർ അടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്യുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ബിലാസ്പൂർ (എയിംസ് ബിലാസ്പൂർ) ദേശീയ പ്രാധാന്യമുള്ള ഒരു പൊതു സ്ഥാപനമാണ്.  ഇന്ത്യയിലെ ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിലാണ് മെഡിക്കൽ സ്കൂളും ആശുപത്രിയും സ്ഥിതിചെയ്യുന്നത്, ഇത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ഒന്നാണ്.  2017 ഒക്ടോബർ 4-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റിറ്റ്യൂട്ടിന്റെ തറക്കല്ലിട്ടു. 2021 ജനുവരി 12 നാണ് ഇതിന്റെ ഉദ്ഘാടനം നടന്നത്.

തസ്തികയുടെ പേരും യോഗ്യതകളും 

LD ക്ലാർക്ക് 

അംഗീകൃത ബോർഡ്‌ അല്ലേൽ യൂണിവേഴ്സിറ്റിയിൽ നിന്നും +2 അല്ലെങ്കിൽ തത്തുല്യ യോഗ്യത.

10 മിനുട്ടിനുള്ളിൽ 35 വാക്കുകൾ ഇംഗ്ലീഷിലും 30 വാക്കുകൾ ഹിന്ദിയിലും കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യാനുള്ള വേഗത ഉണ്ടാവണം.

ലൈബ്രറിയൻ Gr-III

അംഗീകൃത ബോർഡ്‌ അല്ലേൽ യൂണിവേഴ്സിറ്റിയിൽ നിന്നും B.Sc ബിരുദം അല്ലെങ്കിൽ തത്തുല്യം.

അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലൈബ്രറി സയൻസിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം.

സ്റ്റേനോഗ്രാഫർ 

അംഗീകൃത ബോർഡ്‌ അല്ലേൽ യൂണിവേഴ്സിറ്റിയിൽ നിന്നും 10 +2 അല്ലെങ്കിൽ തത്തുല്യ യോഗ്യത.

അംഗീകൃത യൂണിവേഴ്സിറ്റി / ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഒപ്പം ഗവണ്മെന്റ് സ്ഥാപനത്തിൽ 5 വർഷം സ്റ്റേനോഗ്രാഫർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ടാവണം.

ജൂനിയർ വാർഡൻ 

അംഗീകൃത ബോർഡ്‌/ യൂണിവേഴ്സിറ്റിയിൽ നിന്നും മെട്രിക്കുലേഷൻ 

സ്റ്റോർ കീപ്പിംഗ്/പബ്ലിക് റിലേഷൻസ് അല്ലെങ്കിൽ എസ്റ്റേറ്റ് മാനേജ്മെന്റിൽ ഒരു വർഷത്തിൽ കുറയാതെ ഉള്ള എക്സ്പീരിയൻസ്.

സ്റ്റോർകീപ്പർ 

ഇക്കോണമിക്, കോമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ ബിരുദാനന്ദര ബിരുദം.

J.E (ഇലക്ട്രിക്കൽ)

അംഗീകൃത പോളിടെക്നിക്/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ.

ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ 

അംഗീകൃത സർവകലാശയിൽ നിന്നും ബിരുദ തലത്തിലും ബിരുദാനന്ദര ബിരുദ തലത്തിലും ഹിന്ദി / ഇംഗ്ലീഷ് മെയിൻ വിഷയമായിരിക്കണം.

ഫാർമസിസ്റ് 

അംഗീകൃത സ്ഥാപനത്തിൽ നിന്നും / ബോർഡിൽ നിന്നും ഫാർമസിയിൽ ഡിപ്ലോമ.

ഫാർമസി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഫാർമസിസ്റ്റായിരിക്കണം.

നിർദ്ദേശങ്ങൾ 

ജോലിയുടെ നിശ്ചിത മാനദണ്ഡങ്ങളും ആവശ്യകതകളും അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ്.

സമാന വകുപ്പിൽ ഇതിനകം ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും.

സെലക്ഷൻ ഡ്യൂട്ടിയിൽ ചേരുന്നതിന് ടെസ്റ്റ്/ എഴുത്തു പരീക്ഷ/ അഭിമുഖം തുടങ്ങിയവയ്ക്കു ടിഎ/ഡിഎ നൽകില്ല.

മേൽപ്പറഞ്ഞ തസ്തികകളിലേക്ക് ഓൺലൈനായി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ.

അപേക്ഷിക്കുന്നതിന് BECIL വെബ്സൈറ്റ്  സന്ദർശിക്കുക.കരിയേഴ്‌സ് സെക്ഷനിൽപോയിരെജിസ്ട്രേഷൻ ഫോം’ (ഓൺലൈൻ ) ക്ലിക്ക് ചെയ്യുക. ഓൺലൈൻ ഫീസും രേങിസ്ട്രഷനുമായി മുൻപോട്ട് പോകുന്നതിനു മുൻയി ‘ HOW TO APPLAY’ ശ്രദ്ധപൂർവം വായിക്കുക.

സ്‌കിൽ ടെസ്റ്റുകൾ/ഇന്ററാക്ഷൻ മീറ്റിംഗിനായി ഉദ്യോഗാർത്ഥികളെ ഇമെയിൽ / ടെലിഫോൺ / എസ്എംഎസ് വഴി അറിയിക്കുന്നതായിരിക്കും അതിനാൽ ഏതെങ്കിലും അറിയിപ്പ് / അപ്ഡേറ്റുകൾക്കായി അപേക്ഷ സമർപ്പിച്ചതിന് ശേഷം അവരുടെ SMS / ഇമെയിൽ പതിവായി കാണാൻ നിർദ്ദേശിക്കുന്നു.

ഏതെങ്കിലും അറിയിപ്പ്/അപ്‌ഡേറ്റുകൾക്കായി അപേക്ഷ സമർപ്പിച്ചതിന് ശേഷം BECIL വെബ്‌സൈറ്റ് പതിവായി കാണാനും ഉദ്യോഗാർഥിയോട് നിർദ്ദേശിക്കുന്നു.

അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പ് അപേക്ഷകർ അവരുടെ അപേക്ഷാ ഫോമുകൾ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യേണ്ടതാണ്. ഉദ്യോഗാർഥികൾ തെറ്റായി സമർപ്പിച്ച വിവരങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ഏതെങ്കിലും അഭ്യർത്ഥന BECIL സ്വീകരിക്കുന്നതല്ല.

ഓൺലൈനായി അപേക്ഷിക്കുമ്പോൾ നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങൾക്ക്/ സഹായങ്ങൾക്ക് [email protected] സന്ദർശിക്കുക.

അപേക്ഷ അയക്കേണ്ട വിധം 

ഉദ്യോഗാർത്ഥികൾ BECIL വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ രീതിയിൽ മാറ്റു മാർഗങ്ങൾ ഒന്നും തന്നെ സ്വീകരിക്കുന്നതല്ല. ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം അവരുടെ ഫോട്ടോ, ഒപ്പ്, ജനന സർട്ടിഫിക്കറ്റ്, പത്താം ക്ലാസ്സ്‌ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, തുടങ്ങിയവ സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഒരേ പരസ്യത്തിനെതിരെ ഒന്നിലധികം പോസ്റ്റുകൾക്ക് അപേക്ഷിക്കണമെങ്കിൽ, ഒരിക്കൽ കൂടി രജിസ്റ്റർ ചെയ്യേണ്ടതാണ്. അപേക്ഷിക്കുന്ന തസ്തികകളുടെ എണ്ണത്തിനനുസരിച്ച് ഈടാക്കാവുന്ന ഫീസ് വ്യത്യാസപ്പെടുന്നതാണ്.

അപേക്ഷകർക്ക് സാധുവായ ഒരു വ്യക്തിഗത ഇ-മെയിൽ ഐഡി ആവശ്യമാണ്.  ഐഡി ഇല്ലയെങ്കിൽ അപേക്ഷിക്കുന്നതിനു മുൻപ് മെയിൽ ഐഡി സൃഷ്ടിക്കേണ്ടതാണ്.

ഉദ്യോഗാർത്ഥികൾ BECIL-ന്റെ വെബ്‌സൈറ്റിലേക്ക് പോയി “Career” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

രജിസ്ട്രേഷൻ 7 ഘട്ടങ്ങളിലായി പൂർത്തിയാക്കണം:

സെലക്ട്‌ അഡ്വർടൈസ്‌മെന്റ് നമ്പർ 

എന്റർ ബേസിക് ഡീറ്റെയിൽസ് 

എന്റർ എഡ്യൂക്കേഷൻ ഡീറ്റെയിൽസ് /വർക്ക്‌ എക്സ്പീരിയൻസ് 

അപ്‌ലോഡ് സ്കാൻഡ് ഫോട്ടോ , സിഗനേച്ചർ , ജനന സർട്ടിഫിക്കറ്റ് / 10th സർട്ടിഫിക്കറ്റ് , ജാതി സർട്ടിഫിക്കറ്റ് 

അപ്ലിക്കേഷൻ പരിഷ്കരിക്കുക 

പേയ്‌മെന്റ് ഓൺലൈൻ മോഡ് വഴി നടത്തുക ( ക്രെഡിറ്റ്‌ കാർഡ്‌, ഡെബിറ്റ് കാർഡ്‌, നെറ്റ് ബാങ്കിംഗ്, UPI തുടങ്ങിയവ)

സൂചിപ്പിച്ചിരിക്കുന്ന ഇമെയിൽ ഐഡിയിലേക്ക് നിങ്ങളുടെ സ്കാൻ ചെയ്ത പ്രമാണങ്ങൾ ഇമെയിൽ ചെയ്യുക.

അപേക്ഷകർ പാസ്‌പോർട്ട് കളർ ഫോട്ടോയുടെ സ്കാൻ ചെയ്ത പകർപ്പ്, ഒപ്പ് സ്കാൻ കോപ്പി, എന്നിവയുടെ സ്‌കാൻ ചെയ്‌ത പകർപ്പുകൾ 100 kb-നുള്ളിലും jpg/.pdf ഫയലുകളിലും മെയിൽ ചെയ്യുക.

ഒരു ഉദ്യോഗാർഥിയും ഞങ്ങളുടെ ക്ലയന്റുമായി ആശയവിനിമയം നടത്താൻ പാടില്ല.

അപേക്ഷ അയക്കേണ്ട അവസാന തീയതി : 28/06/2022

ഔദ്യോഗിക അറിയിപ്പ്

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...