പ്രമുഖ പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്ക്, ചെന്നൈയിലെ സെൻട്രൽ ഓഫീസിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ റിക്രൂട്ട് ചെയ്യുന്നതിന് യോഗ്യരായ മുൻ സൈനികരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.
IOB റിക്രൂട്ട്മെന്റ് വിജ്ഞാപനം അനുസരിച്ച്, ഈ ഒഴിവുകൾ മുകളിൽ പറഞ്ഞ IOB സെക്യൂരിറ്റി ഗാർഡ് ഒഴിവിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നു. ബാങ്ക് ജോലികൾ തേടുന്ന അപേക്ഷകർ 01.06.2022 മുതൽ ഓൺലൈൻ മോഡ് വഴി അപേക്ഷാ ഫോം സമർപ്പിക്കുക. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 15.06.2022 ആണ്. ഉദ്യോഗാർത്ഥികൾ ബാങ്കിന്റെ വെബ്സൈറ്റ് വഴി ‘ഓൺലൈനിൽ’ മാത്രം അപേക്ഷിക്കേണ്ടതാണ്. മറ്റ് അപേക്ഷ രീതികൾ ഒന്നും തന്നെ സ്വീകരിക്കുന്നതല്ല.
IOB റിക്രൂട്ട്മെന്റ് പ്രക്രിയ ഒബ്ജക്റ്റീവ് ടൈപ്പ് ടെസ്റ്റ് – ഓൺലൈൻ & ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് അടിസ്ഥാനമാക്കിയുള്ളതാണ്. ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ചെന്നൈയിൽ [തമിഴ്നാട്] നിയമിക്കും.
വിദ്യാഭ്യാസ യോഗ്യത
- ഉദ്യോഗാർത്ഥി പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമോ പാസ്സ് ആയിരിക്കണം. എന്നാൽ ബിരുദ പരീക്ഷയോ തത്തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കാനും പാടില്ല.
- ഉദ്യോഗാർഥിക്കു പ്രാദേശിക ഭാഷയിൽ സംസാരിക്കാനും വായിക്കാനും എഴുതാനും കഴിയണം.
- സിവിൽ പരീക്ഷാ യോഗ്യതകൾ ഇല്ലാത്ത മുൻ സൈനികർ ആർമി സ്പെഷ്യൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
ജോബ് റോൾ
- സെക്യൂരിറ്റി ഗാർഡിന്റെ ചുമതലകൾ എല്ലാം നിർവഹിക്കുക.
- ഫയർ അലാറം സംവിധാനങ്ങളുടെയും അഗ്നിശമന ഉപകരണങ്ങളുടെയും പരിപാലനവും പ്രവർത്തനവും നടത്തുക.
- രാത്രി ഷിഫ്റ്റ് ഉൾപ്പെടെയുള്ള ഷിഫ്റ്റുകളിൽ ജോലി ചെയ്യുക.
- സബോർഡിനേറ്റ് കേഡറിന്റെ മറ്റ് പതിവ് കർത്തവ്യങ്ങൾ നിർവഹിക്കുക.
പ്രായപരിധി
- പ്രായപരിധി 18 മുതൽ 26 വയസ്സ് വരെ ആയിരിക്കണം
തിരഞ്ഞെടുപ്പ് പ്രക്രിയ
- IOB റിക്രൂട്ട്മെന്റ് പ്രക്രിയ ഒബ്ജക്റ്റീവ് ടൈപ്പ് ടെസ്റ്റ് – ഓൺലൈൻ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്.
പ്രധാന പൊതു നിർദ്ദേശങ്ങൾ
- ഉദ്യോഗാർത്ഥികൾ ബാങ്കിന്റെ വെബ്സൈറ്റ് വഴി ‘ഓൺലൈനിൽ’ മാത്രം അപേക്ഷിക്കേണ്ടതാണ്. മറ്റ് അപേക്ഷ രീതികൾ ഒന്നും തന്നെ സ്വീകരിക്കുന്നതല്ല.
- അപേക്ഷ സമർപ്പിച്ചതിന് ശേഷം ഉദ്യോഗാർഥികൾ ഓൺലൈനായി ജനറേറ്റ് ചെയ്ത സിസ്റ്റത്തിന്റെ പ്രിന്റൗട്ട് എടുക്കേണ്ടതാണ്.
- തസ്തികയിലേക്കുള്ള അപേക്ഷ അയച്ച ഉദ്യോഗാർഥികൾ തങ്ങളുടെ യോഗ്യതയെക്കുറിച്ച് സ്വയം സംതൃപ്തരായിരിക്കണം.
- അപൂർണ്ണമായ അപേക്ഷകൾ / അനുബന്ധ രേഖകളില്ലാത്ത അപേക്ഷകൾ പൂർണ്ണമായും നിരസിക്കപ്പെടുന്നതാണ്.
- ഏതെങ്കിലും കാരണത്താൽ ഉദ്യോഗാർത്ഥികൾ ഒന്നിലധികം അപേക്ഷകൾ അപ്ലോഡ് ചെയ്യുന്ന സാഹചര്യത്തിൽ, ഏറ്റവും പുതിയതായി രജിസ്റ്റർ ചെയ്ത അപേക്ഷ മാത്രമേ പരിഗണിക്കൂ.
- ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികൾ (24*7*365) മാത്രം അപേക്ഷ അയച്ചാൽ മതി.
- അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർഥികൾ എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുതേണ്ടതാണ്.
- സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അവസരമുണ്ട്.
- ഉദ്യോഗാർത്ഥികൾ ഓൺലൈൻ ടെസ്റ്റ്/ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിന് സ്വന്തമായി ഹാജരാകണ്ടതാണ്.
- ഏതെങ്കിലും രൂപത്തിൽ ക്യാൻവാസ് ചെയ്യാൻ ശ്രമിച്ചാൽ അവരെ അയോഗ്യരാക്കുന്നതാണ്.
- ആശയവിനിമയത്തിന് നൽകിയിരിക്കുന്ന വിലാസം/ഇ-മെയിൽ ഐഡി മാറ്റുന്നതിനുള്ള അഭ്യർത്ഥനകൾ സ്വെകരിക്കുന്നതല്ല. ഈ പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ കൂടുതൽ അറിയിപ്പുകളും/വിശദാംശങ്ങളും അറിയാൻ അംഗീകൃത വെബ്സൈറ്റ് പരിശോധിക്കേണ്ടതാണ്.
വിശദമായ പരസ്യത്തിനായി ഉദ്യോഗാർഥികൾ ഞങ്ങളുടെ ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിക്കാൻ നിർദ്ദേശിക്കുന്നു.
ലൊക്കേഷൻ : ചെന്നൈ
അപേക്ഷ അയക്കേണ്ട അവസാന തീയ്യതി : 15/06/2022