ഡേറ്റ എൻട്രി ഓപ്പറേറ്റർ
ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ സ്ട്രെസ്കോൺ ഗ്രൂപ്പിലാണ് പുതിയ ഒഴിവു വന്നിരിക്കുന്നത്.
ഇന്ത്യയിലുടെ പശ്ചിമ ബംഗാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി, ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, നിരവധി ഏഷ്യൻ രാജ്യങ്ങളിലും റെയിൽവെ പോലുള്ള ഇൻഡസ്ട്രിയുടെ വർക്കുകൾ ഏറ്റെടുത്തു നടത്തുന്ന ഒരു സ്ഥാപനമാണ്.
ബംഗ്ലാദേശിലും, സൗദിയിലെ ഹരമെയിൻ റെയിൽവെ പ്രോജക്ടിലും, അബുദാബി ഇത്തിഹാദ് റെയിൽവെ പ്രോജക്ടിലും എല്ലാം പങ്കാളിത്തം ഉണ്ടായിരുന്നു.
ജോലി
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആയാണ് പുതിയ ഒഴിവു വന്നിരിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന യോഗ്യതകളും, താല്പര്യങ്ങളും ശരിയാക്കുന്ന ഉദ്യോഗാർത്ഥികൾ അപേക്ഷകൾ അയക്കുക
ജോലി വിവരണം
കച്ചവടവുമായി ബന്ധപ്പെട്ട ഇൻവോയ്സുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, വ്യക്തിപരമായ കാര്യങ്ങൾ, മറ്റു ഡോക്യൂമെന്റുകൾ എന്നിവ ശേഖരിക്കാനും, ക്രോഡീകരിക്കാനും കഴിയണം.
ഇവയിലെ തെറ്റുകൾ തിരുത്താനും, വിവരങ്ങൾ കൃത്യമായി ടാബുലെറ്റ് ചെയ്യാനും, എളുപ്പത്തിൽ വീണ്ടും ഉപയോഗിക്കാൻപാകത്തിനു അടുക്കാനും കഴിയണം.
ഓരോ വിവരങ്ങളും, അതിന്റെതായ ഡാറ്റാബേസുകളിൽ എന്റർ ചെയ്യാനും, ടാറ്റ ബാക്കപ്പ് എടുക്കാനുമാ റിയണം
ഓരോ ഡോക്യൂമെന്റിനും ആധാരമായ വ്യക്തികളെയോ ഡിപ്പാർട്മെന്റുകളെയോ, അതിലെ തിരുത്തുകൾ ഉടനടി അറിയിക്കുകയും, കമ്മ്യുണിക്കേഷൻ മാനേജ് ചെയ്യുകയും വേണം.
മഹാരാഷ്ട്രയിലെ പൂനയിലായിരിക്കും ജോലി
കംപ്യുട്ടർ ജ്ഞാനം നിർബന്ധം, ജാവ അറിയണം
അപേക്ഷിക്കേണ്ടത് എങ്ങനെ?
ഓൺലൈനായിട്ടാണ് അപേക്ഷ അയക്കേണ്ടത്. പേരും വിവരങ്ങളും ഓൺലൈനായി ഫോമിൽ പൂരിപ്പിക്കണം.
നിർബന്ധമായും നിങ്ങൾക്ക് ഒരു സിവി ആവശ്യമാണ്. അതില്ലാത്തവർ ഉടൻ തന്നെ ഒരു സിവി ഉണ്ടാക്കുക. അതിനു ശേഷമേ അപേക്ഷ അയക്കാൻ കഴിയൂ.
അപേക്ഷിക്കാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് തുറന്നാൽ മതി.
Job summary : Data Entry Operator vacancy in strescon group, India