ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) മാൻഡിയിൽ പുതിയ ഒഴിവുകൾ പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്ത് വന്നിട്ടുണ്ട്. ജൂനിയർ അക്കൗണ്ടന്റ്, ജൂനിയർ അസിസ്റ്റന്റ്, സ്പോർട്സ് ഓഫീസർ എന്നീ പൊസിഷനുകളിലേക്കാണ് ഒഴിവുകൾ (IIT Mandi Vacancy 2022).
താല്പര്യമുള്ളവർ 2022 ഒക്ടോബർ 28 ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കണം. ജൂനിയർ അക്കൗണ്ടന്റ്/ജൂനിയർ അസിസ്റ്റന്റ് പോസ്റ്റിൽ 30 വയസ്സും, സ്പോർട്സ് ഓഫീസർ പോസ്റ്റിൽ 40 വയസ്സുമാണ് പ്രായപരിധി.
Also read:എസ് ബി ഐയിൽ 1400 പരം ഒഴിവുകൾ
എഴുത്തുപരീക്ഷയിലൂടെയും ഇന്റർവ്യൂവിലൂടെയും ആയിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. വിജ്ഞാപനം പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷനും വെബ്സൈറ്റും ചുവടെ നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ യോഗ്യത
ജൂനിയർ അക്കൗണ്ടന്റ്
- അംഗീകരിച്ച ഒരു യൂണിവേഴ്സിറ്റിയിൽനിന്ന് 55% മാർക്കോടുകൂടി ബികോം ബിരുദം.
- കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് പരിജ്ഞാനം
- അക്കൗണ്ടിംഗ് സോഫ്റ്റ്വെയറിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
ജൂനിയർ അസിസ്റ്റന്റ്
- അംഗീകരിച്ച ഒരു യൂണിവേഴ്സിറ്റിയിൽനിന്ന് 55% മാർക്കോടുകൂടി ബാച്ചിലർ ബിരുദം
- കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് പരിജ്ഞാനം
- ഒരു വർഷത്തെ പ്രവൃത്തിപരിചയം
അല്ലെങ്കിൽ
- 55% മാർക്കോടുകൂടി മാസ്റ്റേഴ്സ് ഡിഗ്രിയും കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് പരിജ്ഞാനവും
സ്പോർട്സ് ഓഫീസർ
- 55% മാർക്കോടുകൂടി ഫിസിക്കൽ എഡ്യൂക്കേഷനിലോ സ്പോർട്സ് സയൻസിലോ മാസ്റ്റേഴ്സ് ഡിഗ്രി
- സംസ്ഥാന/രാജ്യാന്തര ചാമ്പ്യൻഷിപ്പുകളിൽ പങ്കാളിത്തം.
മൂന്നു പോസ്റ്റിലേക്കും കൂടി 35 ഒഴിവുകളാണ് ആകെയുള്ളത്. സ്പോർട്സ് ഓഫീസർ പോസ്റ്റിന് 1000/- രൂപയും മറ്റു രണ്ടു പോസ്റ്റുകൾക്കും 500/- രൂപയുമാണ് അപേക്ഷാ ഫീസ്.
Notification | Website
IIT Mandi Vacancy 2022