ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂർ (IIT കാൺപൂർ) ഗ്രാജുവേറ്റ് തസ്തികയിലേക്കുള്ള നിയമനം അറിയിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷൻ ഔദ്യോഗിക സൈറ്റിലൂടെ പുറത്തു വിട്ടിട്ടുണ്ട് (IIT Kanpur Recruitment 2022).
താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ഡിസംബർ 4ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം. ഒരു വർഷത്തെ ട്രെയിനിങ് കാലയളവിന് ശേഷമായിരിക്കും നിയമനം.
Also read: ലക്ഷാധിപതിയാക്കുന്ന നിക്ഷേപം: മാസം 900 രൂപ കരുതിയാല്‍ ഭാവി സുരക്ഷിതം
വിദ്യാഭ്യാസ യോഗ്യത
- ലൈബ്രറി സയൻസ്/ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്/ ഡോക്യുമെന്റേഷൻ എന്നീ വിഷയങ്ങളിൽ 60% മാർക്കോട് കൂടി ബാച്ചിലേഴ്സ് ഡിഗ്രി.
ആകെ 12 വേക്കൻസികളാണ് ഉള്ളത്. സ്റ്റൈപ്പന്റായി പ്രതിമാസം 9000 രൂപ ലഭിക്കും. അപ്രന്റീസ്ഷിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഔദ്യോഗിക നോട്ടിഫിക്കേഷനിലുണ്ട്. നോട്ടിഫിക്കേഷനും വെബ്സൈറ്റും ചുവടെ നൽകിയിട്ടുണ്ട്.
Notification | Website
IIT Kanpur Recruitment 2022