Thursday, August 11, 2022

IISER -യിൽ ജൂനിയർ റിസർച്ച് ഫെൽലോ ഒഴിവുകൾ

Date:

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്, തിരുവനന്തപുരം ഒരു പ്രധാന സ്വയംഭരണ സ്ഥാപനമാണ്. ഇന്ത്യാ ഗവൺമെന്റിന്റെ മാനവ വിഭവശേഷി വികസന മന്ത്രാലയം സ്ഥാപിച്ച സ്ഥാപനം സ്ഥാപനം രാജ്യത്ത് ഉയർന്ന നിലവാരമുള്ള ശാസ്ത്ര വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നു.

IISER കരാർ അടിസ്ഥാനത്തിൽ ജൂനിയർ റിസർച്ച് ഫെൽലോ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

ജൂനിയർ റിസർച്ച് ഫെൽലോ 

യോഗ്യത

കുറഞ്ഞത് 60% മാർക്കോടെ ഫിസിക്‌സിൽ എം.എസ്‌.സി

അപേക്ഷകർ ഇനിപ്പറയുന്ന ഒരു ദേശീയ തല പരീക്ഷ യിലെങ്കിലും യോഗ്യത  നേടിയിരിക്കണം – CSIR-UGC, NET, GATE, JEST or equivalent.

ഫെലോഷിപ്പ് തുക :  31,000.00 + എച്ച്ആർഎ

പൊതു നിർദ്ദേശങ്ങൾ 

അപ്പോയിന്റ്മെന്റ് തീർത്തും താത്കാലികമാണ്.

അപേക്ഷകന്റെ നിയമനം നിയമങ്ങളും വ്യവസ്ഥകളും അനുസരിച്ചായിരിക്കും.

അനുശാസിക്കുന്ന യോഗ്യതകൾ അംഗീകൃത സർവ്വകലാശാലകളിൽ നിന്നും / സ്ഥാപനങ്ങളിൽ നിന്നും നേടിയിരിക്കണം.

അഭിമുഖത്തിന് ഹാജരാകുന്നതിന് ടിഎ/ഡിഎ അനുവദിക്കുന്നതല്ല.

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ ഓഫർ ലഭിച്ച ഉടൻ തന്നെ ഡ്യൂട്ടിയിൽ ചേരേണ്ടതാണ്.

ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ തീയതി, സമയം, സ്ഥലം എന്നിവയുടെ വിശദാംശങ്ങൾ ഇമെയിൽ വഴി അറിയിക്കും. കൂടാതെ www.iisertvm.ac.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

ഇനിപ്പറയുന്ന ഡോക്യുമെന്റുകൾ ഒരൊറ്റ PDF ഫയലായി ഇ-മെയിൽ വഴി ഡോ. എം.എം. ഷൈജുമോന് ([email protected]) അയയ്‌ക്കുക.

i) CV – ഫോൺ, ഇമെയിൽ, തപാൽ വിലാസം എന്നിങ്ങനെ ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തുക

ii) നിങ്ങളുടെ ഗവേഷണ അനുഭവം ഹ്രസ്വമായി എഴുതുക (1 പേജിൽ കൂടരുത്)

iii) ശുപാർശ കത്തുകൾ നൽകാൻ കഴിയുന്ന രണ്ട് റഫറിമാരുടെ പേരുകൾ

അപേക്ഷിക്കേണ്ട അവസാന ദിവസം : 07/08/2022


ഒഫീഷ്യൽ നോട്ടിഫിക്കേഷൻ : Click Here

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...