Thursday, August 11, 2022

ഐ.ബി.പി.എസ് റിക്രൂട്ട്മെൻ്റ്

Date:

പ്രൊബേഷനറി ഓഫീസർ / മാനേജ്മെൻ്റ് ട്രെയിനി തുടങ്ങിയ പോസ്റ്റുകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ റിക്രൂട്ട്മെൻ്റ് നടത്തുന്നു. 20 നും 28നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഓൺലൈൻ ആയിട്ടാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

വിദ്യാഭ്യാസ യോഗ്യത

സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റിയിൽ  നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം.

സെലക്ഷൻ പ്രൊസസ്സ് 

പരീക്ഷയെ അടിസ്ഥാനമാക്കിയായിരിക്കും സെലക്ഷൻ. ഓൺലൈനായിട്ട് നടത്തുന്ന പ്രിലിമിനറി പരീക്ഷ സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തിലും മെയ്ൻസ് പരീക്ഷ ഒക്ടോബർ അവസാനത്തോടെയും ആയിരിക്കും.  ഓൺലൈനായിട്ടുള്ള രജിസ്ട്രേഷൻ 2022 ആഗസ്റ്റ് 2 ന് ആരംഭിച്ചു.  അവസാന തീയതി ആഗസ്റ്റ് 22 ആണ്. 

അപേക്ഷ ഫീസ് 

ജനറൽ – 850/-

എസ്.സി/എസ്. ടി/ PWD – 175/-

എങ്ങനെ അപേക്ഷിക്കാം

ഉദ്യോഗാർത്ഥികൾ ഇൻസ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേർസണൽ സെലക്ഷൻ വെബ്സൈറ്റ് സന്ദർശിക്കുക.

ആദ്യം രജിസ്റ്റർ ചെയ്യുക. ശേഷം ബാക്കി ആപ്ലിക്കേഷൻ ഫിൽ ചെയ്യുകയും നിർദിഷ്ട തുക അടക്കുകയും ചെയ്യുക. 

അപേക്ഷയുടെ കോപ്പി പ്രിൻ്റ് ചെയ്ത് കയ്യിൽ സൂക്ഷിക്കേണ്ടതാണ്.

ഇൻ്റർവ്യൂവിന് ആവശ്യമായ രേഖകൾ

ഇൻ്റർവ്യൂ കോൾ ലെറ്റർ

ഓൺലൈൻ ആയി പൂരിപ്പിച്ച അപേക്ഷയുടെ കോപ്പി

ജനന തിയതി തെളിയിക്കുന്ന രേഖകൾ

ഫോട്ടോ ഐഡൻ്റിഫിക്കേഷൻ പ്രൂഫ്

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ

ജാതി സർട്ടിഫിക്കറ്റ്



അപേക്ഷകൾ സമർപ്പിക്കാൻ: Click Here

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...