ഗുരുവായൂർ ദേവസ്വത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ ( ഇലക്ട്രിക്കൽ ) തസ്തികയിൽ നിലവിലുള്ള 3 ഒഴിവുകളിലേക്ക് നിയമിക്കപ്പെടുന്നതിനു നിശ്ചിത യോഗ്യതയുള്ള ഹിന്ദു മതത്തിൽപെട്ട ഉദ്യോഗർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രെജിസ്ട്രേഷൻ നടത്തിയ ശേഷം ഓൺലൈനിയായി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളു.
അസിസ്റ്റന്റ് എഞ്ചിനീയർ ( ഇലക്ട്രിക്കൽ )
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്ന് ലഭിച്ച ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീറിങ്ങിൽ ഉള്ള ബി. ടെക് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
നിയമന രീതി
നേരിട്ടുള്ള നിയമനം
പ്രായ പരിധി
25 – 36 ഉദ്യാഗാര്‍ത്ഥികള്‍ 01.01.1997 നും 02.01.1986 നും ഇടയില്‍ ജനിച്ചവരായിരിക്കണം.
മറ്റ് വിവരങ്ങൾ
ഹിന്ദു മതത്തിലെ സംവരണേതര വിഭാഗത്തിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഉദ്യോഗാർഥികൾക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്. അർഹരായ ഉദ്യോഗാർഥികൾ ദേവസ്വം ബോർഡ് ആവശ്യപ്പെടുമ്പോൾ മതിയായ രേഖകൾ ഹാജരാക്കേണ്ടതാണ്.
അപേക്ഷ അയക്കേണ്ട വിധം
ഉദ്യാഗാര്ത്ഥിക ള്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്സൈറ്റിന്റെ ഹോം പേജിലുള്ള “Apply Online” എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷന് നടത്തിയ ശേഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ യൂസര്‍ ഐഡിയും പാസ്സ് വേര്‍ഡും ഉപയാഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി : 30/07/2022
ഔദ്യോഗിക അറിയിപ്പ് : Click here