ലോജിസ്റ്റിക്സ് മേഖലയാണോ ഉന്നം വെക്കുന്നത്. എങ്കിലിനിയും സമയം വെറുതെ കളയണ്ട അവസരങ്ങളുടെ പെരുമഴയുമായി ഗൾഫ് ഏജൻസി ഗ്രൂപ്പ്. നിങ്ങളുടെ കഴിവിനും യോഗ്യതയ്ക്കുമനുസരിച്ച ജോലി താഴെ കാണുന്ന ലിങ്കുകളിൽ ഏതുമാകാം. ആഗ്രഹങ്ങളുടെ വേരുകൾ ഇനി യു. എ. ഇ യിൽ തളിർക്കട്ടെ. ഇന്ന് തന്നെ അപേക്ഷിക്കൂ.
GAC
ജി. എ. സി ആയി ട്രേഡ് ചെയ്യുന്ന ഗൾഫ് ഏജൻസി കമ്പനി ലിമിറ്റഡ്, ഷിപ്പിംഗ്, ലോജിസ്റ്റിക്സ് എന്നിവയുടെ ഗ്ലോബൽ പ്രോവൈഡർ ആണ്. ജി. എ. സി യുടെ 200 ഓഫീസുകൾ അഞ്ച് ഭൂഖണ്ടങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. മൾട്ടി നാഷണൽ കമ്പനികളുടെ ഒരു കൂട്ടം ലോജിസ്ടിക്സും ജി. എ. സി കൈകാര്യം ചെയ്യുന്നുണ്ട്.
എങ്ങനെ അപേക്ഷിക്കാം?
താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ജോബ് പോർട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്. ശേഷം ഇ-മെയിലും മറ്റും നൽകി അക്കൗണ്ട് ഉണ്ടാക്കുക. ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.
ബിസിനസ് അനലിസ്റ്റ്
യോഗ്യത
- സുപ്രധാനമായ BA യോഗ്യത ഉണ്ടായിരിക്കണം അല്ലെങ്കിൽ CBAP യോ സമാനമായ മറ്റു യോഗ്യതയോ ഉണ്ടായിരിക്കണം
- 5 മുതൽ 7 വർഷം വരെ വാലിഡ് ആയ BA എക്സ്പീരിയൻസ് ഉണ്ടാകണം
- ലോജിസ്റ്റിക്സ് അല്ലെങ്കിൽ സമാനമേഖലയിൽ ജോലി ചെയ്ത് പരിചയം ഉണ്ടാകണം
- യു. എ. ഇ യിൽ താമസമാക്കിയവരാകണം അപേക്ഷാർഥികൾ
ഉത്തരവാദിത്വങ്ങൾ
- ആവശ്യമെങ്കിൽ മറ്റുള്ള ബിസിനസ് അനലിസ്റ്റുകളെ ഗൈഡ് ചെയ്യുകയും സപ്പോർട്ട് ചെയ്യുകയും വേണം
ലൊക്കേഷൻ :യു.എ. ഇ
ഓപ്പറേഷൻസ് കോർഡിനേറ്റർ
യോഗ്യത
- ലോജിസ്റ്റിക്സ് ബിരുദം അല്ലെങ്കിൽ ബിസിനസുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും കോഴ്സ് പഠിച്ചവരായിരിക്കണം ഉദ്യോഗാർഥികൾ
- സമാനമേഖലയിൽ 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- നല്ല ആശയവിനിമയശേഷി ഉണ്ടാകണം, എഴുതാനും വായിക്കാനും കഴിയണം
- സിസ്റ്റത്തിന്റെയും സോഫ്റ്റ്വെയരിന്റെയും പല ഉപയോഗങ്ങളെപ്പറ്റിയും ആഴത്തിലുള്ള അറിവുണ്ടായിരിക്കണം
- ടൈറ്റ് ഗൈഡ്ലൈൻസിലും പ്രഷർയിലായിരിക്കുമ്പോഴും ജോലി ചെയ്യാൻ തയ്യാറാകണം
ലോക്കേഷൻ : യു. എ. ഇ
സിസ്റ്റം ടെസ്റ്റർ
യോഗ്യത
- കമ്പ്യൂട്ടർ സയൻസ് ബിരുദമോ മറ്റു തതുല്യ യോഗ്യതയോ ഉണ്ടാകണം
- ടെസ്റ്റ് ഓട്ടോമേഷനിൽ ഏകദേശം 5 വർഷത്തെ പ്രൊഫഷണൽ എക്സ്പീരിയൻസ് ഉണ്ടാകണം
- SQL ക്വറീസിൽ ബേസിക് നോളജ് ഉണ്ടായിരിക്കണം
- സെലനിയം ഉപയോഗിച്ച് വെബ് ഓട്ടോമേഷൻ ടെസ്റ്റിംഗിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- agile സർട്ടിഫിക്കേഷൻ ഉണ്ടെങ്കിൽ അഭികാമ്യം
ലൊക്കേഷൻ : യു. എ. ഇ
സീനിയർ ഡാറ്റബേസ് എഞ്ചിനീയർ
യോഗ്യത
- ട്രാൻസക്ഷണൽ ഡാറ്റാബേസിൽ 5 വർഷത്തെ ശക്തമായ എക്സ്പീരിയൻസോട് കൂടി കമ്പ്യൂട്ടർ സയൻസിൽ ബിരുദം ബി. എസ്. സി യോ എം. എസ്. സി യോ ആവശ്യമാണ്
- സിസ്റ്റത്തിന്റെ ഹെൽത്ത് പെർഫോമൻസ് എന്നിവ നിരീക്ഷിക്കാൻ ചുമതലയുണ്ടയിരിക്കണം
- എന്റർപ്രൈസ് അപ്ലിക്കേഷനിൽ മിനിമം 3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
- ഡാറ്റ ബേസ് സെർവേഴ്സ്, പ്രോസസ്സ് എന്നിവ കോൺഫിഗർ ചെയ്യാനും മൈന്റൈൻ ചെയ്യാനും അറിവുണ്ടാകണം
- My SQL ഡാറ്റാബേസ്, എസ്. വൈ. ബേസ് എന്നിവയിൽ അറിവുണ്ടെങ്കിൽ അഭികാമ്യം
- ലോക്കേഷൻ :യു. എ. ഇ
സീനിയർ ഡിവോപ്സ് എഞ്ചിനീയർ
യോഗ്യത
- കമ്പ്യൂട്ടർ സയൻസിൽ ബി. എസ്. സി/എം. എസ്. സി
- സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റിൽ 8 വർഷത്തെ എക്സ്പീരിയൻസ്
- ജി. ഐ. ടി നന്നായി മനസ്സിലാക്കിയിരിക്കുകയും എക്സ്പീരിയൻസും ആവശ്യമാണ്
- ഡി ബഗ്ഗിംഗ്, ട്രബിൾ ഷൂട്ടിംഗ് തുടങ്ങിയവയ്ക്ക് കഴിവുകൾ ഉണ്ടായിരിക്കണം
- ജാവ, പൈത്തൺ പോലുള്ള ഏതെങ്കിലും ഒരു പ്രോഗ്രാമിങ് ലാംഗ്വേജിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
ലൊക്കേഷൻ :യു. എ. ഇ