Thursday, August 11, 2022

ജിയോളജിക്കൽ സർവേയിൽ ഓർഡിനറി ഗ്രേഡ് ഡ്രൈവർ ഒഴുവ്

Date:

ഖനി മന്ത്രാലയത്തിന്റെ ജിയോളജിക്കൽ സർവേയിൽ ഗ്രൂപ്പ് സി എന്ന ഓർഡിനറി ഗ്രേഡ് ഡ്രൈവറുടെ പതിമൂന്ന് ഒഴിവുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് താഴെ സൂചിപ്പിച്ച വിദ്യാഭ്യാസ യോഗ്യതകളും മറ്റ് യോഗ്യതാ വ്യവസ്ഥകളും പാലിക്കുന്ന ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

ഓർഡിനറി ഗ്രേഡ് ഡ്രൈവർ 

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത ബോർഡ്‌ അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യ യോഗ്യത.

ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV), ഹെവി മോട്ടോർ വെഹിക്കിൾ (HMV) ലൈസൻസ് ആവശ്യമാണ്‌.

ചുമതലകൾ 

ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV), ഹെവി മോട്ടോർ വെഹിക്കിൾ (HMV) ഡ്രൈവ് ചെയ്യാനറിയണം.

വാഹനങ്ങൾക്ക് ഉണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി അവ പരിഹരിക്കാൻ ഉള്ള കഴിവുണ്ടാകണം.

ടയറുകൾ മാറ്റുകയും അത് ശെരിയായ രീതിയിൽ നിറക്കുകയും ചെയ്യുക.

കാർബ്യൂറേറ്ററും ക്ലബ്ബും ക്ലീൻ ചെയ്യുക.

ഫീൽഡ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെ കൊണ്ട് പോവുക.

ക്യാമ്പിംഗ് മെറ്റീരിയലുകൾ ഫീൽഡിലേക്കും തിരികെ ഹെഡ്ക്വാർട്ടേഴ്സിലേക്കും കൊണ്ടുപോകുക.

പൊതു നിർദ്ദേശങ്ങൾ 

ഉദ്യോഗാർത്ഥി അവരുടെ അഡ്മിറ്റ് കാർഡിന് പുറമേ;

അടുത്തിടെ എടുത്ത കളർ ഫോട്ടോയുടെ 2 കോപ്പി 

ഒരു ഒറിജിനൽ ഫോട്ടോ ഐഡന്റിറ്റി പ്രൂഫ് : (ആധാർ കാർഡ്‌, ഐഡി കാർഡ്‌, ഡ്രൈവിംഗ് ലൈസൻസ്, തുടങ്ങിയവ). 

പരീക്ഷ ലാബിൽ വാച്ച്, പെൻ, പേപ്പർ തുട്ടുകൾ, ബുക്കുകൾ, മാഗസിനുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ കൊണ്ടുവരാൻ പാടില്ല.

ഒരു സ്ഥാനാർത്ഥിയുടെ സ്ഥാനാർത്ഥിത്വം തികച്ചും താൽക്കാലികമാണ്. എല്ലാ യോഗ്യതാ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉദ്യോഗാർത്ഥികൾ സ്വയം ബോധ്യപ്പെടേണ്ടതാണ്. റിക്രൂട്മെന്റ് സമയത്ത് ഉദ്യോഗാർഥികൾ യോഗ്യത വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ അവരുടെ ഉദ്യോഗാർഥിത്വം റദ്ദു ചെയ്യുന്നതാണ്.

പ്രവേശന സർട്ടിഫിക്കറ്റിൽ വ്യക്തമാക്കിയിട്ടുള്ള വേദിയിൽ മാത്രമേ ഉദ്യോഗാർത്ഥികളെ പരീക്ഷയിൽ പങ്കെടുക്കാൻ അനുവദിക്കൂ.

നിശ്ചിത സമയത്ത് മാത്രമേ ഉദ്യോഗാർത്ഥികൾക്ക് വേദിക്കുള്ളിൽ പ്രവേശനം അനുവദിക്കൂ.  സമയം കഴിഞ്ഞ് വേദിയിൽ എത്തുന്ന ഉദ്യോഗാർത്ഥികളെ പരീക്ഷാ വേദിയിൽ പ്രവേശിക്കാൻ അനുവദിക്കുന്നതല്ല.

ഉദ്യോഗാർത്ഥികൾ പരീക്ഷാ ഉദ്യോഗസ്ഥർ (കേന്ദ്ര സൂപ്പർവൈസർ/ ഇൻവിജിലേറ്റർമാർ മുതലായവ) നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

യാത്രയും മറ്റ് ചെലവുകളും ഉദ്യോഗാർഥി സ്വയം വഹിക്കണം.

അപേക്ഷ അയക്കേണ്ട അവസാന തീയ്യതി :11/09/2022


ഒഫീഷ്യൽ നോട്ടിഫിക്കേഷൻ : Click Here

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...