ഇന്ത്യാ ഗവണ്മെന്റിന്റെ കീഴിലുള്ള കൊല്‍ക്കത്തയിലെ ഗാര്ഡന് റീച്ച് ഷിപ് ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനിയേഴ്സ് ലിമിറ്റഡില്‍ അപ്രന്റിസ് ആകാന്‍ അവസരം. 253 ഒഴിവുകളാണുള്ളത്. ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം (G.R.S.E Apprentice Vacancy).
ഒഴിവുകളും യോഗ്യതയും
ട്രേഡ് അപ്രന്റിസ്- എക്സ് ഐ.ടി.ഐ,ഫിറ്റര്‍, വെല്‍ഡർ- ജി ആന്‍ഡ് ഇ, ഇലക്ട്രീഷ്യന്, മെഷിനിസ്റ്റ്, പൈപ്പ് ഫിറ്റര്‍, കാര്‍പെന്റര്‍, ഡ്രാഫ്റ്റ്സ്മെന്‍- മെക്, പി എ എസ് എ എ, ഇലക്ട്രോണിക് മെക്കാനിക്, പെയിന്റര്‍, മെക്കാനിക്- ഡീസല്‍, ഫിറ്റര്‍- സ്ട്രക്ചറല്‍, സെക്രട്ടേറിയല്‍ അസിസ്റ്റന്‍ഡ്-ഇംഗ്ലീഷ്, എം എം ടി എം, ഐ സി ടി എസ് എം, ആര് സി- മെക്, എന്നീ വിഭാഗങ്ങളില്‍ 163 ഒഴിവുകളാണുള്ളത്.
യോഗ്യത
മേല്പറഞ്ഞ വിഷയങ്ങളിള്‍ എ.ഐ.ടി.ടി ജയിച്ചവരായിരിക്കണം. അല്ലെങ്കില്‍ എന്‍.ടി.സി( എന്‍ സി വിടി) പരിശീലനം നേടിയവരായിരിക്കണം.
ട്രേഡ് അപ്രന്റിസ്-ഫ്രഷര്‍
ഫിറ്റര്‍, വെല്‍ഡര്‍( ജി ആന്‍ഡ് ഇ), ഇലക്ട്രീഷ്യന്, മെഷിനിസ്റ്റ്, പൈപ്പ് ഫിറ്റര്‍ എന്നീ വിഭാഗങ്ങളിലായി 40 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.
ടെക്നീഷ്യന് അപ്രന്റിസ്
മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ആന്‍ഡ് ടെലികോം, സിവില്‍ എന്നീ വിഭാഗങ്ങളിലായി 30 ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്‍ജിനിയറിംഗ് ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഗ്രാജ്വേറ്റ് അപ്രന്റിസ്
മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് & ഐ ടി, സിവില്‍ വിഭാഗങ്ങളില്‍ 16 ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട മേഖലയില്‍ എന്‍ജിനിയറിംഗ് ബിരുദമുള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്.
എച്ച്.ആർ ട്രെയിനി
ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. എച്ച് ആര് മാനേജ്മെന്റ്, എച്ച് ആര് ഡവലപ്മെന്റ്, പേഴ്സണല്‍ മാനേജ്മെ്ന്റ്, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്, സോഷ്യല്‍ വര്‍ക്, ലേബര്‍ വെല്‍ഫയറില്‍ എം ബി എ, പി ജി ബിരുദം, പിജി ഡിപ്ലോമ, എന്നിവയുള്ളവര്‍ക്കും അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക:
Click Here.
G.R.S.E Apprentice Vacancy