ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ മാനുഫാക്ചറിംഗ്, എഞ്ചിനീയറിംഗ് ഡിസൈൻ ആൻഡ് കൺസൾട്ടൻസി, ഫാബ്രിക്കേഷൻ തുടങ്ങിയവയ്ക്ക് യോഗ്യരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
തസ്തികകളുടെ പേരും യോഗ്യതയും
സീനിയർ മാനേജർ
എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദം
9 വർഷത്തെ പ്രവൃത്തിപരിചയം
ഓഫീസർ (സെയിൽസ് )
B. Sc. 60 ശതമാനം മാർക്കോടെ അഗ്രികൾച്ചർ ബിരുദം
മാനേജ്മെന്റ് ട്രെയിനീ
എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദം.
ടെക്നിഷ്യൻ
ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്/ മെക്കാനിക്കൽ/ സിവിൽ/ ഇലക്ട്രിക്കൽ എന്നിവയിൽ ഡിപ്ലോമ
2 വർഷത്തെ പ്രസക്തമായ പ്രവൃത്തിപരിചയം
തിരഞ്ഞെടുക്കുന്ന രീതി
അപേക്ഷകളുടെ പ്രാരംഭ സ്ക്രീനിംഗിന്റെ അടിസ്ഥാനത്തിൽ താൽക്കാലികമായി ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ കൊച്ചിയിലെ ഉദ്യോഗമണ്ഡലിൽ നടക്കുന്ന വ്യക്തിഗത അഭിമുഖത്തിനായി വിളിക്കും.
ടെസ്റ്റിന്റെയും, വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്. ടെസ്റ്റ് ഡൽഹി, ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂർ, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ നിർദ്ദേശിക്കപ്പെടുന്നടത്തു നടക്കുന്നതാണ്. വ്യക്തിഗത അഭിമുഖം കൊച്ചിയിലെ ഉദ്യോഗമണ്ഡലിൽ നടക്കും.
ടെസ്റ്റിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലും തിരഞ്ഞെടുപ്പ് നടക്കും.
മറ്റ് വിവരങ്ങൾ
ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർലിമിറ്റേഡിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടത്.
അപേക്ഷിക്കുമ്പോൾ, ഉദ്യോഗാർത്ഥികൾ അവരുടെ മുഴുവൻ പേര് മെട്രിക്കുലേഷനിൽ കാണുന്നതുപോലെ/ സെക്കൻഡറി പരീക്ഷ സർട്ടിഫിക്കറ്റിൽ ഉള്ളതുപോലെ സൂചിപ്പിക്കണം.
ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.
ഓൺലൈൻ അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ, വിലാസം/ഇ-മെയിൽ ഐഡി/മൊബൈൽ നമ്പർ/ എന്നിവ മാറ്റുന്നതിനുള്ള അഭ്യർത്ഥനകൾ സ്വീകരിക്കുന്നതല്ല.
ഓൺലൈൻ അപേക്ഷ അയക്കേണ്ട അവസാന ഡേറ്റ് : 29/07/2022
ഔദ്യോഗിക അറിയിപ്പ് : Click Here