CSIR- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സിക്കോളജി റിസർച്ച് (IITR) (മുമ്പ് ഇൻഡസ്ട്രിയൽ ടോക്സിക്കോളജി റിസർച്ച് സെന്റർ) കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ലബോറട്ടറിയാണ്. CSIR-IITR എന്നത് പരിസ്ഥിതിക്കും ആരോഗ്യത്തിനും സുരക്ഷ എന്ന മുദ്രാവാക്യത്തോടെയുള്ള മൾട്ടി ഡിസിപ്ലിനറി ഗവേഷണ സ്ഥാപനമാണ്.
താഴെ നൽകിയിരിക്കുന്ന വിശദാംശങ്ങൾ പ്രകാരം ഇന്ത്യയിലെ യോഗ്യരായ പൗരന്മാരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.
തസ്തികയുടെ പേരും യോഗ്യതയും
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്
10/+2 അല്ലെങ്കിൽ തത്തുല്യ യോഗ്യത ആവശ്യമാണ്.
കമ്പ്യൂട്ടർ ടൈപ്പിംഗ് സ്പീഡിൽ പ്രാവിണ്യം ആവശ്യമാണ്.
ജൂനിയർ സ്റ്റേനോഗ്രാഫർ
10/+2 അല്ലെങ്കിൽ തത്തുല്യ യോഗ്യത ആവശ്യമാണ്.
സ്റ്റേനോഗ്രാഫിയിൽ പ്രാവിണ്യം ഉണ്ടായിരിക്കണം.
പരീക്ഷാ രീതി
OMR അധിഷ്ഠിതമോ കമ്പ്യൂട്ടർ അധിഷ്ഠിതമോ ആയ ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയാണ് ഉള്ളത്.
പൊതു നിർദ്ദേശങ്ങൾ
ഉദ്യോഗാർഥി ഇന്ത്യൻ പൗരനായിരിക്കണം.
ഉദ്യോഗാർഥികൾ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതിക്കുള്ളിൽ തന്നെ എല്ലാ യോഗ്യതകളും പാലിച്ചികൊണ്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ചിന് (CSIR) കീഴിലുള്ള ലഖ്നൗവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സിക്കോളജി റിസർച്ചിലാണ് നിയമനം. എന്നിരുന്നാലും, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ ആവശ്യമെങ്കിൽ CSIR Hqrs/ മറ്റേതെങ്കിലും CSIR ലാബ്/ഇൻസ്റ്റിറ്റ്യൂട്ടുകളിലും സേവനം ചെയ്യാൻ ബാധ്യസ്ഥരായിരിക്കണം.
അപേക്ഷിക്കുവാൻ ഓൺലൈൻ അപേക്ഷ രീതി മാത്രമേ പരിഗണിക്കുകയുള്ളു. മറ്റൊരു രീതിയും സ്വീകരിക്കുന്നതല്ല.
സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ ഓൺലൈൻ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
ഉദ്യോഗാർഥി അംഗീകൃത സർവ്വകലാശാലകൾ/സ്ഥാപനങ്ങൾ/ബോർഡ് തുടങ്ങിയവ വഴി നിശ്ചിത അവശ്യ യോഗ്യത നേടിയിരിക്കണം.
ഹിന്ദിയിലോ ഇംഗ്ലീഷിലോ അല്ലാത്ത ഭാഷയിൽ ഏതെങ്കിലും രേഖ/സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെങ്കിൽ, ഒരു ഗസറ്റഡ് ഓഫീസറോ നോട്ടറിയോ സാക്ഷ്യപ്പെടുത്തിയ അതേ ട്രാൻസ്ക്രിപ്റ്റ് രേഖകൾ വേണം അപേക്ഷയോടൊപ്പം സമർപ്പിക്കാൻ.
മേൽപ്പറഞ്ഞ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കായി പതിവായി വെബ്സൈറ്റ് സന്ദർശിക്കാൻ നിർദ്ദേശിക്കുന്നു.
ഓൺലൈൻ അപേക്ഷ അയക്കേണ്ട അവസാന തീയതി : 18.08.2022
വിശദമായ വിവരങ്ങൾക്ക് : Click Here