സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ജൂനിയർ എൻജിനീയർ തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട് (CRIS Recruitment 2022).
താല്പര്യമുള്ള ഉദ്യോഗാർഥികൾ 2022 ഡിസംബർ 20 നു മുൻപാകെ അപേക്ഷകൾ സമർപ്പിക്കണം. 22 നും 25നും ഇടയ്ക്ക് പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷകൾ സമർപ്പിക്കാനാവുക. അർഹരായവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.
ജൂനിയർ ഇലക്ട്രിക്കൽ എൻജിനീയർ, ജൂനിയർ സിവിൽ എൻജിനീയർ എന്നീ തസ്തികകൾക്ക് പുറമെ,പേഴ്സണൽ അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ്, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, പ്രൊക്യൂർമെന്റ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലും ഒഴിവുകളുണ്ട്.
Also read: കെഎസ്ഇബിയിൽ അസിസ്റ്റന്റ് എൻജിനീയർ
വിദ്യാഭ്യാസ യോഗ്യത
ജൂനിയർ ഇലക്ട്രിക്കൽ എൻജിനീയർ
- ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ
ജൂനിയർ സിവിൽ എൻജിനീയർ
- സിവിൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ
മറ്റു തസ്തികകളിലെ വിദ്യാഭ്യാസ യോഗ്യതയും അപേക്ഷിക്കേണ്ട രീതിയും മറ്റ് അനുബന്ധവിവരങ്ങളും എല്ലാം ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്. ഔദ്യോഗിക നോട്ടിഫിക്കേഷനും അപേക്ഷിക്കേണ്ട വെബ്സൈറ്റും ചുവടെ നൽകിയിട്ടുണ്ട്.
Notification | Website
CRIS Recruitment 2022