സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CPRI) 65 വേക്കൻസികളിൽ നിയമനം നടത്തുന്നതിനുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട് (CPRI Recruitment 2022).
എൻജിനീയറിങ് ഓഫീസർ ഗ്രേഡ് വൺ, സയന്റിഫിക്/ എഞ്ചിനീയറിങ് അസിസ്റ്റന്റ്, ടെക്നീഷ്യൻ ഗ്രേഡ് വൺ, അസിസ്റ്റന്റ് ഗ്രേഡ് ടു, എംടിഎസ് ഗ്രേഡ് വൺ (വാച്ച്മാൻ) തസ്തികകളിലാണ് നിയമനം നടത്തുന്നത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 നവംബർ 28ന് മുൻപാകെ അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
എൻജിനീയറിങ് ഓഫീസർ ഗ്രേഡ് വൺ, അസിസ്റ്റന്റ് ഗ്രേഡ് ടു തസ്തികകളിൽ 30 വയസ്സും ടെക്നീഷ്യൻ ഗ്രേഡ് വൺ തസ്തികയിൽ 28 വയസ്സും, സയന്റിഫിക്/ എഞ്ചിനീയറിങ് അസിസ്റ്റന്റ് തസ്തികയിൽ 35 വയസ്സും എൻഡിഎസ് ഗ്രേഡ് തസ്തികയിൽ 45 വയസ്സുമാണ് പ്രായപരിധി.
Also read:എസ്ബിഐയിൽ മാനേജർ പോസ്റ്റിൽ നിയമനം
വിദ്യാഭ്യാസ യോഗ്യത
എംടിഎസ് ഗ്രേഡ് വൺ വാച്ച്മാൻ
- ആർമി/ നേവി/ എയർപോഴ്സ് എക്സ് സർവീസ്മാൻ
- പത്താം ക്ലാസ് പാസ്
അസിസ്റ്റന്റ് ഗ്രേഡ് ടു
- ഫസ്റ്റ് ക്ലാസോടെ ബി എ/ എസ് സി/ ബികോം/ ബിബിഎ/ ബിബിഎം പാസ്
- ഇംഗ്ലീഷിൽ 30 വേർഡ് പെർ മിനുട്ട് ടൈപ്പിംഗ് സ്പീഡ്
- മൂന്നുവർഷത്തെ എക്സ്പീരിയൻസ്
ടെക്നീഷ്യൻ ഗ്രേഡ് വൺ
- ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
സയന്റിഫിക് എൻജിനീയറിങ് അസിസ്റ്റന്റ്
- കെമിസ്ട്രിയിൽ ബി എസ് സി
- മൂന്നു വർഷത്തെ ഇലക്ട്രിക്കൽ എൻജിനീയറിങ്/ സിവിൽ എഞ്ചിനീയറിങ്/ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ
- അഞ്ചുവർഷത്തെ എക്സ്പീരിയൻസ്
എൻജിനീയറിങ് ഓഫീസർ ഗ്രേഡ് വൺ
- ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ മെക്കാനിക്കൽ എൻജിനീയറിങ്/ സിവിൽ എഞ്ചിനീയറിങ് ട്രേഡുകളിൽ ബി ഇ/ ബി ടെക്
- 2021 2022ലെ ഗേറ്റ് സ്കോർ ആപ്ലിക്കേഷനിൽ സൂചിപ്പിച്ചിരിക്കണം
കൂടുതൽ വിവരങ്ങൾ നോട്ടിഫിക്കേഷനിൽ ലഭ്യമാണ്. നോട്ടിഫിക്കേഷനും അപേക്ഷിക്കേണ്ട വെബ്സൈറ്റും ചുവടെ നൽകിയിരിക്കുന്നു.
Notification | Website
CPRI Recruitment 2022