Thursday, August 11, 2022

കോൾ ഇന്ത്യ ലിമിറ്റഡ് അപേക്ഷകൾ ക്ഷണിക്കുന്നു.

Date:

വ്യത്യസ്‌തമായ മാനേജ്‌മെന്റ് ട്രെയിനി തസ്തികയിലേക്കുള്ള ഓൺലൈൻ അപേക്ഷാ മോഡ് വഴി യുവാക്കളും ഊർജ്ജസ്വലരുമായ ഉദ്യോഗർത്ഥികളിൽ നിന്നും റിക്രൂട്ട്‌മെന്റിനായി കോൾ ഇന്ത്യ ലിമിറ്റഡ് (CIL) അപേക്ഷകൾ ക്ഷണിക്കുന്നു.

വിദ്യാഭ്യാസ യോഗ്യത 

എച്ച്ആർ

HR മാനേജ്മെന്റ് / പേർസണൽ മാനേജ്മെന്റ്/ MHROD/ MBA/ HR സ്പെഷ്യലൈസേഷനോടെ സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം എന്നിവയിൽ അംഗീകൃത സർവകലാശാലയിൽ നിന്നും മിനിമം 60% മാർക്കോടെ രണ്ട് വർഷത്തിൽ കുറയാത്ത ഫുൾ ടൈം ബിരുദം / ബിരിദാനന്ദര ബിരുദം / PG ഡിപ്ലോമ.

എൻവിരോൺമെന്റ് 

കുറഞ്ഞത്  60% മാർക്കോടെ എൻവയോൺമെന്റൽ  എഞ്ചിനീയറിംഗിൽ ബിരുദം. 

കുറഞ്ഞത് 60% മാർക്കോടെ അംഗീകൃത സർവകലാശാല / ഇന്സ്ടിട്യൂട്ടിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ എഞ്ചിനീയറിംഗ് ബിരുദം / ബിരിദാനന്ദര ബിരുദം/ എൻവൈറോണമെന്റൽ എഞ്ചിനീറിങ്ങിൽ ഡിപ്ലോമ.

മെറ്റീരിയൽസ് മാനേജ്മെന്റ് 

കുറഞ്ഞത് 60% മാർക്കോടെ മാനേജ്മെന്റിൽ ഇലക്ട്രിക്കൽ / മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. ഒപ്പം മാനേജ്‌മെന്റിൽ 2 വർഷത്തെ MBA/ PG ഡിപ്ലോമ.

മാർക്കറ്റിംഗ് & സെയിൽസ് 

അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട് / യൂണിവേഴ്സിറ്റിയിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ മാർക്കറ്റിംഗ് സെപ്ഷ്യലൈസേഷനോടെ മാനേജ്മെന്റിൽ 2 വർഷത്തെ ഫുൾ ടൈം MBA/ PG ഡിപ്ലോമ.

ലീഗൽ 

കുറഞ്ഞത് 60% മാർക്കോടെ അംഗീകൃത സർവകലാശാല / ഇന്സ്ടിട്യൂട്ടിൽ നിന്നും നിയമത്തിൽ 3/5 വർഷത്തെ ബിരുദം.

പൊതുവായ വിവരങ്ങളും നിർദ്ദേശങ്ങളും:

ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.

എല്ലാ യോഗ്യതകളും ഇന്ത്യൻ സ്റ്റാറ്റ്യൂട്ടറി അധികാരികൾ/ AICTE / UGC അംഗീകരിച്ചിരിക്കണം.

കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ ടെസ്റ്റിൽ പങ്കെടുക്കുന്നതിനു ഒരു സ്ഥാനാർത്ഥിക്കും (SC / ST / PwD / EWS കാൻഡിഡേറ്റ് ഉൾപ്പെടെ) TA/DA നൽകുന്നതല്ല.

റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ ഏത് ഘട്ടത്തിലും ഉദ്യോഗാർഥി നൽകിയ ഏതെങ്കിലും വിവരങ്ങൾ തെറ്റാണെന്നു കണ്ടെത്തിയാൽ ഉദ്യോഗാർഥിയുടെ സ്ഥാനാർഥിത്വം റദ്ദു ചെയ്യുന്നതാണ്.

സംശയങ്ങൾക്കായി, CIL-ന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌തിരിക്കുന്ന പതിവ് ചോദ്യങ്ങൾ (FAQ) വിഭാഗം സന്ദർശിക്കാൻ ഉദ്യോഗാർത്ഥികൾക്ക് നിർദ്ദേശിക്കുന്നു.

റിക്രൂട്ട്‌മെന്റ് പ്രക്രിയ റദ്ദാക്കാനും / നിയന്ത്രിക്കാനും / പരിഷ്‌ക്കരിക്കാനും / മാറ്റാനുമുള്ള അവകാശവും CIL-ൽ നിക്ഷിപ്തമാണ്.

ഏതെങ്കിലും രൂപത്തിൽ ഒരു സ്ഥാനാർത്ഥി ക്യാൻവാസ് ചെയ്താൽ അവരെ അയോഗ്യരാക്കുന്നതാണ്.

അപേക്ഷ അയക്കേണ്ട അവസാന ഡേറ്റ് : 07/08/2022


ഉദ്യോഗാർഥികൾ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക : Click Here

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...