സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളിലേക്ക് പരിചാരകരെ നിയമിക്കുന്നു (Caretaker Vacancies). പുലയനാര്‍കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ഹോമിലേക്കാണ് ആദ്യഘട്ടത്തില്‍ നിയമനം നടത്തുക.
മള്‍ട്ടിടാക്സ് കെയര്‍ പ്രൊവൈഡര്‍, ജെ പി ച്ച് എന്‍ തസ്തികകളിലാണ് നിയമനം. ഇന്റര്‍വ്യൂ വഴിയാണ് തെരഞ്ഞെടുപ്പ് . ഓഗസ്റ്റ് 29 ന് തിരുവനന്തപുരം പൂജപ്പുര ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ വച്ചായിരിക്കും ഇന്റര്‍വ്യൂ.
മള്‍ട്ടിടാസ്ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് എട്ടാം ക്ലാസ് വിജയിച്ചവരെയാണ് പരിഗണിക്കുന്നത്. ശമ്പളം 18390 രൂപ.
ജെ പി എച്ച് എന്‍ തസ്തികയിലേക്ക് പ്ലസ്ടു, ആരോഗ്യ വകുപ്പ് നിഷ്കര്‍ഷിച്ചിട്ടുള്ള ജെ പി എച്ച് എന്‍ കോഴ്സ് എന്നിവ പാസായവരാണ് അപേക്ഷിക്കേണ്ടത്. മാസ ശമ്പളം 24520.
കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് 29 ന് രാവിലെ 10 മുതല്‍ ഒരു മണി വരെയാണ് ഇന്റര്‍വ്യൂ നടത്തുക. ജെ പി എച്ച് എന്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയും.
Caretaker Vacancies