Thursday, August 11, 2022

ഫാഷന്‍ ഡിസൈനിംഗിലെ ജോലി സാധ്യതകള്‍

Date:

അടിസ്ഥാന ആവശ്യങ്ങളില്‍ പെട്ട ഒന്നായിട്ടുമാത്രമാണ് വസ്ത്രത്തെ ആളുകള്‍ കണ്ടിരുന്നത്. എന്നാല്‍ ആധുനിക സമൂഹം ആ കാഴ്ചപ്പാടില്‍ നിന്ന് വളരെ ദൂരം മുന്നോട്ടു സഞ്ചരിച്ചിട്ടുണ്ട്. വസ്ത്രങ്ങളെ വ്യക്തിത്വം പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന ഒന്നായാണ് പുതിയ തലമുറ കാണുന്നത്. അതിനാല്‍ തന്നെ വസ്ത്രങ്ങള്‍ തയാറാക്കുന്നതിലും വിപണനം ചെയ്യുന്നതിലുമെല്ലാം വലിയ രീതിയിലുള്ള അധ്വാനവും കഴിവും ആവശ്യമായുണ്ട്. മാത്രമല്ല ബില്ല്യണ്‍ കണക്കിന് സമ്പത്തൊഴുകുന്ന ഒരു വ്യവസായ രംഗവുമാണ് വസ്ത്രവ്യാപാരം.ഇന്ത്യയില്‍ 108 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ടെക്‌സ്റ്റൈല്‍ ഇന്‍ഡസ്ട്രിയില്‍ നടക്കുന്നത്. കൂടാതെ ഈ രംഗത്തെ ആശ്രയിച്ചു കഴിയുന്ന മറ്റനേകം തൊഴില്‍ മേഖലകളുമുണ്ട് (Careers in fashion designing).

വസ്ത്രരംഗത്ത് നാം ഏറ്റവുമധികം കേള്‍ക്കുന്ന വാക്കാണ് ഫാഷന്‍ എന്നത് വസ്ത്രങ്ങളുടെ ഫാഷന്‍ വളരെ പെട്ടെന്ന് മാറി മറിയുന്ന ഒന്നാണ്. അതിനാല്‍തന്നെ ഫാഷന്‍ ഡിസൈനിംഗ് മേഖലയുടെ പ്രസക്തി നമ്മുടെ രാജ്യത്ത് അനുദിനം വര്‍ധിച്ചുവരികയാണ്. ഫാഷന്‍ ഡിസൈനിംഗ് മേഖലയിലെ പ്രധാന കരിയറുകള്‍ ഏതൊക്കെയെന്ന് നോക്കാം

റിടെയില്‍ ബയർ (retail buyer)

വസ്ത്രവ്യാപാര രംഗത്തെ വന്‍കിടക്കാര്‍ക്കുവേണ്ടി തുണിത്തരങ്ങള്‍ വാങ്ങുന്ന ജോലിയാണ് റിടെയില്‍ ബയര്‍ ചെയ്യുന്നത്. പൊതു വിപണിയെക്കുറിച്ചും തുണികളെ കുറിച്ചുമെല്ലാം നല്ലതുപോലെ മനസിലാക്കുകയും പഠിക്കുകയും ചെയ്താണ് റിടെയില്‍ ബയര്‍ ജോലി ചെയ്യുന്നത്. കൂടാതെ ചരക്കുകള്‍ ശേഖരിക്കുക, അത് ആവശ്യമുള്ള സ്ഥലത്തേക്ക് എത്തിക്കുക, വിലപേശല്‍, ബിസിനസ് കോണ്‍ട്രാക്ടുകള്‍ തുടങ്ങിയ കാര്യങ്ങളും റിടെയില്‍ ബയര്‍ ചെയ്യേണ്ടതായിട്ടുണ്ട്.

ടെക്‌സ്‌റ്റൈല്‍ ഡിസൈനര്‍ (Textile Designer)

വസ്ത്രങ്ങളും തുണികളിലെ പാറ്റേണുകളുമെല്ലാം ഡിസൈന്‍ ചെയ്യുക എന്നതാണ് ടെക്‌സ്റ്റൈല്‍ ഡിസൈനറുടെ ജോലി.മിക്കപ്പോഴും ഇവരുടെ ജോലി സാധാരണക്കാരുടെ കണ്ണില്‍ പെടാറില്ല.

പേഴ്‌സണല്‍ ഷോപ്പര്‍ (Personal Shopper)

വിശേഷാവസരങ്ങളില്‍ ആളുകള്‍ക്കുവേണ്ടി വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കുക എന്ന ജോലിയാണ് പേഴ്‌സണല്‍ ഷോപ്പര്‍ ചെയ്യുന്നത്. പ്രധാനമായും സെലബ്രിറ്റികള്‍ക്കോ കല്യാണ അവസരങ്ങളില്‍ വധു, വരന്‍ എന്നിവര്‍ക്കോ വേണ്ടിയാണ് പേഴ്‌സണല്‍ ഷോപ്പറുടെ സഹായം തേടുന്നത്. ഏറ്റവും യോജിച്ച വസ്ത്രം മിതമായ വിലയില്‍ വാങ്ങിക്കൊടുക്കുക എന്നതും പേഴസണല്‍ ഷോപ്പറുടെ ജോലിയാണ്.

ഫാഷന്‍ മോഡല്‍ (Fashion Model)

മോഡലിംഗ് രംഗം എല്ലാവര്‍ക്കുംതന്നെ സുപരിചിതമായ ഒരു മേഖലയാണ്. ഫാഷന്‍ ഡിസൈനേഴ്‌സ് രൂപകല്‍പന ചെയ്യുന്ന വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രധാനമായും മോഡലുകളെയാണ് ഉപയോഗിക്കുന്നത്. ഫാഷന്‍ ഏജന്‍സികളുമായി ബന്ധപ്പെട്ടാണ് മോഡലിംഗ് ജോലികള്‍ നിലനില്‍ക്കുന്നത്.

ഫാഷന്‍ സ്റ്റൈലിസ്റ്റ് (Fashion Stylish)

ക്ലൈന്റിന് വ്യക്തിപരമായി അവരുടെ രൂപഭാവത്തില്‍ മാറ്റം വരുത്താനും ഭംഗിയാക്കാനും സഹായിക്കുക എന്നതാണ് ഫാഷന്‍ സ്റ്റൈലിസ്റ്റിന്റെ ജോലി. ഏറ്റവും വെല്ലുവിളി നിറഞ്ഞ ജോലിയുമാണിത്. വസ്ത്രം. മുടി, മേക്കപ്പ്, ആഭരണങ്ങള്‍ തുടങ്ങിയ ഏല്ലാത്തിനെക്കുറിച്ചും വ്യക്തമായ ധാരണ വേണ്ട ജോലിയാണിത്.

അഭിരുചിക്കനുസരിച്ച് പ്രൊഫഷനുകൾ തിരഞ്ഞെടുത്ത് നല്ലൊരു കരിയർ പടുത്തുയർത്താവുന്ന മേഖലയാണ് ഫാഷൻ ഡിസൈനിങ്.

Careers in Fashion Designing

ബന്ധപ്പെട്ട കാര്യങ്ങൾ

സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുംബൈ കോൺസുലേറ്റിൽ പിസിസി നിർബന്ധം

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ ഇനിമുതൽ മുംബൈയിലെ സൗദി കോൺസുലേറ്റിൽ നിന്ന്...

ട്രാൻസ് ഗാർഡ് ഗ്രൂപ്പിൽ ജോലി നേടാം

വിദേശത്ത് ഒരു ജോലി നേടണം എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇനി ടെൻഷനടിക്കുകയേ...