ഡിജിറ്റല്‍ മീഡിയം ഇന്ന് ഒഴിച്ചുകൂടാനാവാത്ത കാര്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ജീവതത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിക്കുന്ന ശക്തിയായി അത് മാറിയിട്ടുണ്ട്. വളരെ വ്യക്തിപരമായി നമ്മോട് സംവദിക്കാന്‍ ശേഷിയുള്ളതാണ് സോഷ്യല്‍ മീഡിയ പോലുള്ള മാധ്യമങ്ങള്‍. അതിനാല്‍ തന്നെ മാര്‍ക്കറ്റിംഗ് രംഗത്തും ഈ സൗകര്യം ഉപയോഗപ്പെടുത്തി ആളുകളെ സ്വാധീനിക്കുക എന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് (Career in digital marketing).
മാര്‍ക്കറ്റിംഗ് മേഖല കാലാകാലങ്ങളില്‍ വിവിധ മാധ്യമങ്ങളെ ആശ്രയിച്ചാണ് വികസിച്ചത്. ആദ്യകാലങ്ങളില്‍ ദിനപത്രങ്ങള്‍, മാസികകള്‍ പോലുള്ള അച്ചടി മാധ്യമങ്ങളെ മാത്രം ആശ്രയിച്ചാണ് മാര്‍ക്കറ്റിംഗ് നിലകൊണ്ടത്. പിന്നീട് മീഡിയകളുടെ വികാസം അനുസരിച്ച് റേഡിയോ, ടിവി, പിന്നീട് ഇന്റര്‍നെറ്റ് എന്നിങ്ങനെ എല്ലാ മാധ്യമങ്ങളിലിലേക്കും മാര്‍ക്കറ്റിംഗ് വ്യാപിച്ചു.
ഇപ്പോഴും പ്രധാന പരസ്യദാതാക്കള്‍ പ്രഥമ മാര്‍ക്കറ്റിംഗ് മീഡിയമായി ടെലിവിഷനെ പരിഗണിക്കുമ്പോഴും ഇന്റര്‍നെറ്റിന്റെ വേഗതയും ലഭ്യതയും വര്‍ധിക്കുന്നതിനനുസരിച്ച് പ്രധാന മാര്‍ക്കറ്റിംഗ് മീഡിയമായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മാറുമെന്നതില്‍ സംശയമില്ല.
അനന്തസാധ്യതകളുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷിന് ലേണിംഗും:Click Here.
ഇപ്പോഴത്തെ കണക്കനുസരിച്ച് ലോകത്തെ രണ്ടാമത്തെ വലിയ ഓണ്‍ലൈന്‍ മാര്‍ക്കറ്റാണ് ഇന്ത്യയുടേത്. ഏകദേശം 560 മില്യണ്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളാണ് നമ്മുടെ രാജ്യത്തുള്ളത്. 2023-ഓടെ അത് 650 മില്യണ്‍ ആകും. അഞ്ച് വര്‍ഷം മുന്‍പ് നമ്മുടെ രാജ്യത്ത് ഇന്റര്‍നെറ്റ് പെനട്രേഷന്‍ ശതമാനം വെറും 27 ആയിരുന്നെങ്കില്‍ ഇന്നത് 50 ശതമാനത്തോളമാണ്. അത്രയ്ക്കു വേഗത്തിലാണ് ഇന്റര്‍ നെറ്റ് രംഗം വളരുന്നത്.
ഫാഷന്‍ ഡിസൈനിംഗിലെ ജോലി സാധ്യതകള്‍:Click Here.
എന്തുകൊണ്ട് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്?
ഉപഭോക്താക്കളുടെ എണ്ണം
മേല്‍ സൂചിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത് രാജ്യത്ത് ഇന്റര്‍നെറ്റ് എന്ന മീഡിയത്തിന്റെ സ്വാധീനം എത്രത്തോളമുണ്ട് എന്നതാണ്. അതിനാല്‍ തന്നെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. ഈ രംഗത്ത് വന്‍ സാധ്യതകള്‍ നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. ഇനിയത് പതിന്മടങ്ങ് വര്‍ധിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.
ഉപഭോക്താക്കളെ അനായാസമായി തരംതിരക്കാം?
പരമ്പരാഗത മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കളുടെ പ്രായം, താത്പര്യമുള്ള വിഷയങ്ങള്‍, ഇടപെടുന്ന മേഖലകള്‍, ബന്ധപ്പെടുന്ന ആളുകള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അനായാസമായി മനസിലാക്കാന്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും മറ്റ് ഇന്റര്‍നെറ്റ് സേവനങ്ങളിലൂടെയും കഴിയും. അതിനാല്‍ അവരവരുടെ കസ്റ്റമേഴ്സിനെ കണ്ടെത്താന്‍ കമ്പനികള്‍ക്ക് നിഷ്പ്രയാസം കഴിയും. അവരേ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നതുവഴി മാര്‍ക്കറ്റിംഗ് രംഗത്ത് അനാവശ്യമായ ചിലവുകള്‍ ചുരുക്കാന്‍ കമ്പനികള്‍ക്ക് കഴിയുന്നു.
വില തുച്ഛം ഗുണം മെച്ചം
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത ധാരാളം സംരംഭങ്ങളാണ് പുതുതായി ഉണ്ടാകുന്നത്. വലിയ മുതല്‍ മുടക്കില്ലാതെ ചെയ്യാനാവുന്നതായതിനാല് ഈ രംഗത്ത് വലിയ മത്സരം നിലവിലുണ്ട്. ഈ സാഹചര്യം മാര്‍ക്കറ്റിംഗിന് ഗുണകരമാണ്. പരമ്പരാഗത മാധ്യങ്ങളെ അപേക്ഷിച്ച് വലിയ വിലക്കുറവില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ ഡിജിറ്റല്‍ മീഡിയ വഴി മാര്‍ക്കറ്റ് ചെയ്യാന്‍ അവര്‍ക്കാകുന്നു.കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിനും നവമാധ്യമങ്ങള്‍ കൂടുതല്‍ ഫലപ്രദമാണ്.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തെ തൊഴില്‍ സാധ്യതകള്‍
ഈ രംഗത്തെ തൊഴിലുകളെക്കുറിച്ച് എളുപ്പത്തില്‍ മനസിലാക്കാനുള്ള ഏക വഴി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും കമ്പനികളില്‍ ജോലി നേടുക എന്നതാണ്. നിരവധി ഘട്ടങ്ങളില്‍ വ്യത്യസ്തമായ അനേകം ജോലികളാണ് ഈ മേഖലയിലുള്ളത്.
Junior and Mid-Level Career Options ഈ ഘട്ടത്തിലുള്ള ജോലികളാണ്
- Digital marketing intern
- Digital marketing executive
- SEO Executive
- Link Building specialist
- Social media specialist
- Google Ads specialist
- Email marketing specialist
- Web Analyst
- Online reputation executive
- Content marketing executive
എന്നിവ
Higher Level Digital Marketing രംഗത്തെ തസ്തികകളാണ്
- Digital marketing strategist
- Digital marketing manager
- Social media manager
- Digital Marketing Head
- Paid Advertising manager
- Digital Branding Head
എന്നിവ
പ്രഫഷണല്‍ ബ്ലോഗര്‍
ഇതുകൂടാതെ പ്രഫഷണല്‍ ബ്ലോഗര്‍ എന്ന നിലയിലും മാര്‍ക്കറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കാനാകും. ബ്ലോഗുകള്ക്കുണ്ടാകുന്ന വായനക്കാരുടെ എണ്ണം, ബ്ലോഗറുടെ ജനസമ്മിതി തുടങ്ങിയവ മാര്‍ക്കറ്റിംഗിന് ഉപയോഗിക്കുന്നുണ്ട്.
അഡ്സെന്സും അഫിലിയേറ്റ് മാര്‍ക്കറ്റിംഗും
നിങ്ങളുടെ ഇഷ്ടപ്പെട്ട വിഷയങ്ങളെക്കുറിച്ച് ബ്ലോഗ്, സൈറ്റ്, ആപ്ലിക്കേഷന്‍ തുടങ്ങിയവ ആരംഭിച്ചശേഷം ധാരാളം ആളുകളെ നിങ്ങള്‍ക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ അഡ്സെന്‍സ് വഴി നിങ്ങള്‍ക്ക് പരസ്യങ്ങള്‍ ലഭിക്കും. അതുവഴി വരുമാനം ഉണ്ടാക്കുന്നവരും ധാരാളമാണ്.
സ്വന്തമായി ഒരു ഡിജിറ്റല്‍ ഏജന്‍സി തുടങ്ങാം.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെ ഒരുമിപ്പിക്കാനുള്ള നേതൃത്വപാടവം നിങ്ങള്‍ക്കുണ്ടെങ്കില്‍ തീര്‍ച്ചയായും ഡിജിറ്റല്‍ ഏജന്‍സി നല്ലൊരു വരുമാനമാര്‍ഗമാണ്. മാര്‍ക്കറ്റിംഗിനു വേണ്ട എല്ലാ കാര്യങ്ങളും സജ്ജീകരിക്കുകയാണ് ഡിജിറ്റല്‍ ഏജന്‍സി ചെയ്യുന്നത്.
യുട്യൂബര്‍ ആകാം
താത്പര്യമുള്ള വിഷയത്തില്‍ കണ്ടന്റുകള്‍ ഉണ്ടാക്കി നിങ്ങള്‍ക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും മുഴുവന്‍ സമയ യൂട്യൂബര്‍ ആകാം. നിങ്ങളുണ്ടാക്കുന്ന കാഴ്ച്ചക്കാര്ക്കനുസരിച്ചുള്ള വലിയ വരുമാനം ഇതില്‍ നിന്നു ലഭിക്കും. കൂടാതെ പരസ്യദാതാക്കള്‍ വഴിയും വരുമാനം ഉണ്ടാക്കാം.
ഡിജിറ്റല്‍ ലോകവുമായി ബന്ധപ്പെട്ട ഓരോ ദിവസവും ഓരോ മേഖലകളാണ് തുറന്നുവരുന്നത്. അവിടെയെല്ലാം ജോലിസാധ്യകളും ഉണ്ടാകുന്നുണ്ട്. ഡിജിറ്റല്‍ മേഖലയെ കാര്യമായി പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് പുതിയ വഴികള്‍ തുറന്നുകിട്ടുമെന്നതില് യാതൊരു സംശയവുമില്ല.
Career in Digital Marketing