പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ കന്റോൺമെന്റ് ബോർഡുകളിൽ വിവിധ തസ്തികകളിലായി ഒഴിവുകൾ. തമിഴ്നാട്ടിലെ വെല്ലിങ്ടൺ, ഉത്തർപ്രദേശിലെ അലഹബാദ്, കർണാടകയിലെ ബൽഗാം കന്റോൺമെന്റുകളിലാണ് ഒഴിവുകൾ ഉള്ളത് (Cantonment Board Recruitment 2022).
വെല്ലിങ്ടൺ കന്റോൺമെന്റിൽ സഫായി വാല തസ്തികയിൽ നാല് ഒഴിവുകളുണ്ട്. എട്ടാം ക്ലാസ് പാസായവർക്ക് ഡിസംബർ രണ്ടാം തീയതി വരെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്:Click Here.
അലഹബാദ് കന്റോൺമെന്റിൽ ട്രേഡ്സ്മാൻ തസ്തികയിലാണ് ഒഴിവ്. ട്രേഡ്സ്മാൻ സർട്ടിഫിക്കറ്റ്/അസിസ്റ്റന്റ് ആർക്കിടെക്ട് ഡിപ്ലോമ/ സിവിൽ എഞ്ചിനീയറിങ് – സിവിൽ ട്രേഡ്സ്മാൻ ഡിപ്ലോമ എന്നിവയുള്ളവർക്ക് ഡിസംബർ 17 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്:Click Here.
സാനിറ്ററി ഇൻസ്പെക്ടർ, ചൗക്കീദാർ,വാച്ച്മാൻ, മസ്ദൂർ,സഫായി വാല തസ്തികകളിലാണ് ഒഴിവുകൾ. അടിസ്ഥാന യോഗ്യത പത്താം ക്ലാസാണ്. സാനിറ്ററി ഇൻസ്പെക്ടർ തസ്തികയിൽ അപേക്ഷിക്കുവാൻ ട്രെയിനിങ്ങോ ഡിപ്ലോമയോ പൂർത്തിയാക്കിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്:Click Here.
Cantonment Board Recruitment 2022