BEL Recruitment 2022 : ഭാരത് ഇലക്ട്രോണിക്സിൽ പ്രോജക്ട് എഞ്ചിനീയർ പോസ്റ്റിലേക്കും ട്രെയിനി എൻജിനീയർ പോസ്റ്റിലേക്കും അപേക്ഷകൾ ക്ഷണിച്ചു. 150 പോസ്റ്റിലേക്കാണ് റിക്രൂട്ട്മെൻ്റ് നടക്കുന്നത്.
പ്രോജക്ട് എൻജിനീയർ പോസ്റ്റിന് ആരംഭത്തിൽ 40000 രൂപയാണ് വേതനം. ഓരോ വർഷവും 5000 രൂപയുടെ ഇൻക്രിമെൻ്റ് ഉണ്ടാകും. ട്രെയിനി എൻജിനീയർ പോസ്റ്റിൽ 30000 രൂപയാണ് ആരംഭത്തിൽ വേതനം. 5000 രൂപതന്നെയാണ് ഈ പോസ്റ്റിലും ഇൻക്രിമെൻ്റ്.
55% മാർക്കോടെ അടിസ്ഥാന വിദ്യാഭ്യാസ യോഗത്ത പാസ് ആയിരിക്കണം.
വിദ്യാഭ്യാസ യോഗ്യത
4 വർഷത്തെ B.Sc/ B.Tech/ B.E ഉണ്ടാകണം. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ/ ടെലികമ്മ്യൂണിക്കേഷൻ/ കമ്മ്യൂണിക്കേഷൻ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇല്ട്രോണിക്സ്/ കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ സയൻസ് എൻജിനീയർ/ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് എന്നീ വിഷയങ്ങളിൽ ആണ് എൻജിനീയറിങ് ഉണ്ടാകേണ്ടത്.
സെലക്ഷൻ പ്രൊസസ്സ്
അപേക്ഷകരിൽ നിന്നും യോഗ്യരായവർക്ക് എഴുത്ത് പരീക്ഷ ഉണ്ടാകും.
പരീക്ഷ പാസ് ആക്കുന്നവർക്ക് ഇൻ്റർവ്യൂ.
15% ആയിരിക്കും ഇൻ്റർവ്യൂ വെയ്റ്റേജ്.
ജനറൽ/ ഒബിസി/ഇഡബ്യുഎസ് എന്നീ വിഭാഗത്തിന് 35 ശതമാനവും എസ്.സി.എസ്ടി ,പിഡബ്യുഡി വിഭാഗത്തിന് 30 ശതമാനവുമാണ് എഴുത്ത് പരീക്ഷയിൽ വേണ്ട മാർക്ക്.
പരീക്ഷയും ഇൻ്റർവ്യൂവും ബാംഗ്ലൂരിൽ വച്ചായിരിക്കും നടക്കുക.
അപേക്ഷ ഫീസ്
പ്രോജക്ട് എൻജിനീയർ : ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗത്തിന് 472 രൂപയാണ് ഫീസ്.
ട്രെയ്നർ എൻജിനീയർ : ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗത്തിന് 177 രൂപയാണ് ഫീസ്.
ആഗസ്റ്റ് 3 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയം.
എങ്ങനെ അപേക്ഷിക്കാം
താൽപര്യം ഉള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അതിനായി താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക
Highlight: BEL Recruitment for Engineers